Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലീഗ് പ്രവർത്തകരെ...

ലീഗ് പ്രവർത്തകരെ സസ്‌പെൻഡ് ചെയ്തു

text_fields
bookmark_border
മൂഴിക്കൽ: കോഴിക്കോട് കോർപറേഷൻ മൂഴിക്കൽ 16ാം വാർഡ്‌ യു.ഡി.എഫ് സ്ഥാനാർഥിക്കെതിരെ പ്രവർത്തിച്ച ആറുപേരെ ലീഗ് സംസ്ഥാന കമ്മിറ്റി സസ്‌പെൻഡ് ചെയ്തു. ഈസ്​റ്റ്​ മൂഴിക്കൽ ശാഖയിൽനിന്നുള്ള ഷംസു പൂക്കാട്ട്, റഹീം പള്ളിത്താഴം, എം.സി. സലാം, കെ.പി സഹീർ, മൂഴിക്കൽ ശാഖയിൽനിന്നുള്ള എം.കെ. മുസ്തഫ, കെ.പി ശാക്കിർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ഈസ്​റ്റ്​ മൂഴിക്കൽ ശാഖ മുസ്​ലിംലീഗ് കമ്മിറ്റി, പോഷക സംഘടന കമ്മിറ്റികൾ എന്നിവ പിരിച്ചുവിട്ടതായും സംസ്ഥാന കമ്മിറ്റി ഓഫിസിൽനിന്ന് അറിയിച്ചു. സംസ്ഥാന കമ്മിറ്റിയുടെ നിർദേശങ്ങൾ പാലിക്കാതെ യു.ഡി.എഫ് സ്ഥാനാർഥിക്കെതിരെ പ്രചാരണം നടത്തുകയും റിബൽ സ്ഥാനാർഥിയെ മത്സരിപ്പിക്കുകയും ചെയ്തതിനാണ് നടപടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story