Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാധ്യമ പ്രവര്‍ത്തകനെ...

മാധ്യമ പ്രവര്‍ത്തകനെ അജ്ഞാത വാഹനമിടിച്ചു കടന്നു; സി.സി.ടി.വി പരിശോധിക്കും

text_fields
bookmark_border
കോഴിക്കോട്: അജ്ഞാത വാഹനമിടിച്ച്​ കാൽനടക്കാരനായ മാധ്യമ പ്രവർത്തകന്​ ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പൊലീസ്​ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കും. സുപ്രഭാതം ചീഫ് റിപ്പോര്‍ട്ടര്‍ അഷ്‌റഫ് ചേരാപുരത്തെയാണ്​ വ്യാഴാഴ്​ച രാത്രി വാഹനമിടിച്ചത്​. ഇടിച്ച വാഹനത്തെപ്പറ്റി ഇതുവരെയും സൂചന കിട്ടിയില്ല. അപകടം നടന്ന റോഡിനു വശത്ത്​ സ്​ഥാപനങ്ങളി​െല കാമറകളാണ്​ പരിശോധിക്കുകയെന്ന്​ ടൗണ്‍ സി.ഐ ഉമേഷ് അറിയിച്ചു. പ്രസ്‌ക്ലബ്​ ഭാരവാഹികൾ, ബന്ധുക്കൾ എന്നിവരുടെ പരാതിയിലാണ് നടപടി. ബന്ധുക്കള്‍ നേരിട്ട് സ്​റ്റേഷനിലെത്തി ശനിയാഴ്​ച പരാതി സമര്‍പ്പിക്കും. രാത്രി 9.45 ഓടെ ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുപോകുന്നതിനിടെ റെയില്‍വേ സ്​റ്റേഷന് സമീപത്ത് ബൈക്കിടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. മുഖം ​താഴെയിടിച്ചുവീണ അഷ്‌റഫിനെ സ്വകാര്യ ആശുപത്രിയിലും തുടർന്ന്​ മെഡിക്കല്‍ കോളജ്​ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തലക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്​. രാത്രികാലങ്ങളില്‍ അജ്ഞാത വാഹനങ്ങള്‍ അപകടം വരുത്തുന്നത് പതിവായിട്ടുണ്ട്​. നഗരത്തിലെ പ്രധാന ഭാഗങ്ങളില്‍ കൂടുതൽ സി.സി.ടി.വി കാമറ സ്ഥാപിക്കണമെന്ന ആവശ്യത്തിന്​ ഏറെക്കാലത്തെ പഴക്കമുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story