Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:32 AM IST Updated On
date_range 9 Jan 2021 5:32 AM ISTനിവേദനം നൽകി
text_fieldsbookmark_border
കൊടുവള്ളി: നഗരസഭയിൽ അടിയന്തരമായി നടപ്പാക്കേണ്ട ആവശ്യങ്ങളുന്നയിച്ച് കൊടുവള്ളി മുനിസിപ്പാലിറ്റി ജനകീയ സമിതി ഭാരവാഹികൾ മുനിസിപ്പൽ ചെയർമാൻ വെള്ളറ അബ്ദുവിന് നിവേദനം നൽകി. മുനിസിപ്പാലിറ്റിയിലെ സർക്കാർ ആശുപത്രിയുടെ വിപുലീകരണം സാധ്യമാക്കുക, സാംസ്കാരിക നിലയം നിർമിക്കുക, ബസ്സ്റ്റാൻഡിലും മാർക്കറ്റ് റോഡ് പരിസരത്തും ശൗചാലയം നിർമിക്കുക, നിർദിഷ്ട ഐ.ടി.ഐക്ക് സ്ഥലം കണ്ടെത്തുക, മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കുക, മലിനീകരണം തടയുന്നതിനും കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും തോടും പുഴയും ഭിത്തി കെട്ടി സംരക്ഷിക്കുക, മൃഗാശുപത്രിക്ക് സ്ഥലം കണ്ടെത്തി കെട്ടിടം നിർമിക്കുക എന്നീ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചത്. സമിതി ചെയർമാൻ കോതൂർ മുഹമ്മദ്, കൺവീനർ കെ. അസൈൻ, പി.ടി. മൊയ്തീൻകുട്ടി, കെ.പി. മൊയ്തീൻ, ഒ.കെ. നജീബ്, വി. സിയാലീ, കെ.കെ. അബ്ദുല്ല, സി.പി. റസാഖ് എന്നിവരാണ് നിവേദന സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story