Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതന്തമല അംഗൻവാടിയുടെ...

തന്തമല അംഗൻവാടിയുടെ കിണർ താഴ്ന്നു

text_fields
bookmark_border
പാലേരി: കല്ലൂർ റോഡിൽ ജിമ്മി സ്​റ്റേഡിയത്തിന് സമീപം നിർമിച്ച തന്തമലയിൽ അംഗൻവാടിയുടെ കിണറി​‍ൻെറ ചെറുപ്പടി സ്​റ്റെപ്പും കൈവരിയും ഭൂമിയിലേക്ക് താഴ്ന്നു. ലോക്ഡൗൺ കാലമായതിനാൽ കുട്ടികളും രക്ഷിതാക്കളും വിദ്യാലയങ്ങളിൽ വരാതിരുന്നത് വൻ അപകടം ഒഴിവാക്കി. ഭൂമിയുടെ ഘടന മനസ്സിലാക്കാതെയുള്ള അശാസ്ത്രീയമായ നിർമാണമാണ് അംഗൻവാടി ഉദ്ഘാടനം ചെയ്യുന്നതിനുമുമ്പേ കിണർ താഴ്​ന്നുപോകാൻ കാരണം. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ പ്രവൃത്തിയാണ് ഉദ്യോഗസ്ഥരുടെയും കോൺട്രാക്ടറുടെയും അനാസ്ഥകൊണ്ട് നഷ്​ടമാവുന്നത്. വിദ്യാലയങ്ങൾ തുറക്കുമ്പോഴേക്കും ഇരുപതിയെട്ടോളം കുട്ടികളും അവരുടെ രക്ഷിതാക്കളും മറ്റും വിവിധ ആവശ്യങ്ങൾക്കായി അംഗൻവാടിയുമായി നിരന്തരം ബന്ധപ്പെടുന്നതിനാൽ കിണർ സുരക്ഷിതമാക്കാനാവശ്യമായ നടപടി ഉണ്ടാകണമെന്ന് അംഗൻവാടി വെൽഫെയർ യോഗം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story