Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ.ടി. ബഷീർ സ്മൃതി

കെ.ടി. ബഷീർ സ്മൃതി

text_fields
bookmark_border
നടുവണ്ണൂർ: കാവുന്തറ സമഭാവന തിയറ്റേഴ്സ് സംഘടിപ്പിക്കുന്ന ആയിരം ഓർമകൾ കെ.ടി. ബഷീർ സ്മൃതി സായാഹ്നം ജനുവരി 10ന്​ വിവിധ പരിപാടികളോടെ നടക്കുമെന്നു ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട്​ 4.30ന് പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും. കാവുന്തറ എ.യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഈ വർഷത്തെ കാൻ കാവിൽ ശബ്​ദകല പുരസ്കാരം നേടിയ ശ്രീകല സന്തോഷിന് നാടക സംവിധായകൻ ജയൻ തിരുമന പുരസ്കാരം സമർപ്പിക്കും. കേരള ഫോക്​ലോർ അക്കാദമി ഗുരുപൂജ പുരസ്കാരം നേടിയ പപ്പൻ കാവിലിനെ അനുമോദിക്കും. ബഷീർ ഓർമദിനത്തോടനുബന്ധിച്ച് വർഷംതോറും നടത്തിവരാറുള്ള ജീവകാരുണ്യ പ്രവർത്തനത്തി​‍ൻെറ ഭാഗമായി ചികിത്സ സഹായവും വിതരണംചെയ്യും. വാർത്തസമ്മേളനത്തിൽ കാവിൽ പി. മാധവൻ, എം.എം. മനോജ്, പി.സി. മധുസൂദനൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story