Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊയിലാണ്ടി നഗരത്തിൽ...

കൊയിലാണ്ടി നഗരത്തിൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം

text_fields
bookmark_border
കൊയിലാണ്ടി: നഗര സൗന്ദര്യവത്കരണ പ്രവൃത്തിയുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ദേശീയപാത 66ൽ ഇൻറർലോക്ക് ടൈൽ പതിക്കുന്നതിനാൽ ശനിയാഴ്ച മുതൽ ജോലി തീരുന്നതുവരെയാണ് നിയന്ത്രണം. വടകര ഭാഗത്തുനിന്നു കോഴിക്കോടു ഭാഗത്തേക്കു പോകേണ്ട ചെറിയ വാഹനങ്ങൾ ആനക്കുളത്തുനിന്ന്​ ഇടത്തോട്ടു തിരിഞ്ഞ് മുചുകുന്ന് റോഡിലൂടെ പുളിയഞ്ചേരി, നെല്യാടി റോഡിൽ പ്രവേശിച്ച് വിയ്യൂർ-ഇല്ലത്തു താഴെ വഴി പെരുവട്ടൂർ, റെയിൽവേ മേൽപാലം, കുറുവങ്ങാടു വഴി ചെങ്ങോട്ടുകാവ് ദേശീയപാതയിൽ പ്രവേശിക്കണം. കോഴിക്കോടു ഭാഗത്തുനിന്ന്​ വടകര ഭാഗത്തേക്കു പോകേണ്ട ചെറിയ വാഹനങ്ങൾ അരങ്ങാടത്ത് 14ാം മൈൽ ഇടത്തോട്ടു തിരിഞ്ഞ്, ഹാർബർ ബീച്ച് റോഡ്, പഴയ പൊലീസ് സ്​റ്റേഷൻ റോഡ് (ട്രാഫിക് പൊലീസ് സ്​റ്റേഷൻ) വഴി ദേശീയപാതയിൽ പ്രവേശിച്ച് വടകര ഭാഗത്തേക്കുപോകണം. കണ്ണൂർ, നാദാപുരം ഭാഗത്തുനിന്നും കോഴിക്കോടു ഭാഗത്തേക്കു പോകേണ്ട ചെറിയ വാഹനങ്ങൾ കുറ്റ്യാടി, പേരാമ്പ്ര, ഉള്ള്യേരി, അത്തോളി വഴി സ്വീകരിക്കണം. നഗരസഭ ചെയർപേഴ്സൻ അധ്യക്ഷയായ ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗത്തി​േൻറതാണ് തീരുമാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story