Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിഷേധത്തി​‍െൻറ...

പ്രതിഷേധത്തി​‍െൻറ ധർത്തീ ചിത്ര്​

text_fields
bookmark_border
പ്രതിഷേധത്തി​‍ൻെറ ധർത്തീ ചിത്ര്​ കോഴിക്കോട്: മണ്ണി​‍ൻെറ മണമുള്ള ചിത്രം വരച്ചും കൈകൊട്ടിയും കവിത ചൊല്ലിയും നാടകം കളിച്ചും കലാകാരന്മാർ പ്രതിഷേധിക്കുകയാണ്​. ചൂടും തണുപ്പും വക​െവക്കാ​െത ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്കുള്ള ഐക്യദാർഢ്യമേകി. ദില്ലി ചലോ കർഷക ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ ധർത്തീ ചിത്ര്​ എന്ന പേരിൽ മാനാഞ്ചിറക്ക്​ ചുറ്റും 150 മീറ്റർ കാൻവാസിൽ ചിത്രകാരന്മാർ പ്രതിരോധ ചിത്രം വരച്ചു. കറ്റയേന്തിയ കൈകൾ വെട്ടിമാറ്റിയ ഭരണകൂടവും കലപ്പയേന്തി തളർന്ന കർഷകനും ഭരണകൂടമാകുന്ന കഴുക​​​ൻെറ നഖങ്ങൾക്കിടയിൽ പിടയുന്ന കർഷനും ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ്​ കാൻവാസിൽ കലാകാരന്മാർ പകർത്തിയത്​. രാവിലെ 10ന്​ ചിത്രകാരി കബിത മുഖോപാധ്യായയാണ്​ ചിത്രരചന ഉദ്​ഘാടനം ചെയ്​തത്​. പോള്‍ കല്ലാനോട്, കെ. സുധീഷ് കുമാര്‍, സുനിൽ അശോകപുരം, ജോൺസൺ മാത്യു, കബിത മുഖോപാധ്യായ, ഷിനോദ്​ അക്കരപ്പറമ്പിൽ, സി. ശാന്ത തുടങ്ങി 126 ഓളം ചിത്രകാരന്മാർ പ്രതിഷേധത്തിൽ പങ്കാളികളായി. ഈ ചിത്രങ്ങള്‍ കര്‍ഷക സമരത്തിലേക്ക്​ അയച്ചുകൊടുക്കും. വൈകീട്ട് മൂന്നിന് ആര്‍ട്ട് ഗാലറി പരിസരത്ത് 'കവിതയും പറച്ചിലും' പരിപാടിയും സംഘടിപ്പിച്ചു. കവി കല്‍പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു. നാലിന്​ നാടക പ്രവര്‍ത്തകരുടെ 'നടനജ്വാല' എ. ശാന്തകുമാറും ഉദ്ഘാടനം ചെയ്തു. കുഞ്ഞന്‍ ചേളന്നൂര്‍ അവതരിപ്പിക്കുന്ന നാടന്‍പാട്ടും സമരഭൂമി യില്‍നിന്ന് നേര്‍ക്കാഴ്ചയുമായി ബച്ചു ചെറുവാടിയുടെ ഡോക്യുമൻെററി പ്രദര്‍ശനവും അഞ്ചിന് മുതലക്കുളം മൈതാനിയില്‍ സമാപന സമ്മേളനവും കലാവിഷ്‌കാരങ്ങളും നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story