Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപതിവായ റോഡപകടം:...

പതിവായ റോഡപകടം: മോട്ടോർ വാഹന വകുപ്പ് മൂന്ന് കാമറകൾ സ്ഥാപിച്ചു

text_fields
bookmark_border
കോഴിക്കോട്: റോഡപകടം പതിവായ മൂന്നു കേന്ദ്രങ്ങളിൽ മോട്ടോർ വാഹന വകുപ്പ് മൂന്ന് സ്പീഡ് കാമറകൾ സ്ഥാപിച്ചു. വെള്ളിയാഴ്ച മുതൽ പ്രവർത്തനം തുടങ്ങി. അമിതവേഗം കാരണം സ്ഥിരമായ റോഡപകടങ്ങൾ ഉണ്ടാവുന്ന കൊടുവള്ളിയിലെ വാവാട്, ചേവരമ്പലം - ഇരിങ്ങാടൻ പള്ളി റോഡിൽ വാളാംകുളം, മുണ്ടിക്കൽതാഴം എന്നിവിടങ്ങളിലാണ് പുതിയ സ്പീഡ് കാമറകൾ സ്ഥാപിച്ചത്. അപകടങ്ങൾ ഗണ്യമായി കുറച്ച് സുരക്ഷിതമായ റോഡ് എന്നതാണ് മോട്ടോർ വാഹന വകുപ്പ് ലക്ഷ്യമിടുന്നത്. എൻഫോഴ്​സ്​മൻെറ്​ ഓട്ടോമേഷ​‍ൻെറ ഭാഗമായാണ് ഈ കാമറകൾ സ്ഥാപിച്ചത്. അമിത വേഗത്തിന്​ മീഡിയം ഗുഡ്സ്/ പാസഞ്ചർ, ഹെവി വാഹനങ്ങൾ എന്നിവക്ക് 3000 രൂപയും ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 1500 രൂപയുമാണ് പിഴ ഈടാക്കുകയെന്ന് എൻഫോഴ്സ്മൻെറ് ആർ.ടി.ഒ സി.വി.എം.ഷരീഫ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story