Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓവുചാൽ സംവിധാനം...

ഓവുചാൽ സംവിധാനം കാര്യക്ഷമമല്ല; റോഡിലൂടെ പരന്നൊഴുകി മഴവെള്ളം വീടുകൾക്ക് ചുറ്റും പതിക്കുന്നു

text_fields
bookmark_border
കൊടിയത്തൂർ: കേരള സർക്കാറി​‍ൻെറ പൊതുമരാമത്ത് വകുപ്പ് രണ്ട്​ കോടി രൂപ വകയിരുത്തി നവീകരിച്ച കൊടിയത്തൂർ -കാരക്കുറ്റി പന്നിക്കോട് റോഡിൽ ഓവുചാൽ സംവിധാനം കാര്യക്ഷമമല്ലാത്തതിനാൽ മഴവെള്ളം റോഡിലൂടെ കുത്തിയൊലിച്ച് വീടുകൾക്ക് ചുറ്റും പതിക്കുന്നു. കൊടിയത്തൂർ കോട്ടമ്മൽ മുതൽ കാരക്കുറ്റി വരെയുള്ള ഭാഗങ്ങളിലെ വീട്ടുകാരാണ് ഏറ്റവും കൂടുതൽ പ്രയാസപ്പെടുന്നത്. റോഡ് വികസനത്തിന് അനുസരിച്ചുള്ള വ്യവസ്ഥാപിതമായ ഓവുചാൽ നിർമിക്കാത്തതിനാൽ നിരവധി വീടുകൾക്ക് ചുറ്റും ചളിവെള്ളം കെട്ടി നിൽക്കുകയാണ്. താഴ്ന്ന പ്രദേശമായതിനാൽ മറ്റുള്ള സ്​ഥലങ്ങളിൽ കൂടിയും ചളിവെള്ളം വീട്ടിലേക്ക് ഒളിച്ചിറങ്ങുന്നുണ്ട്. നിരവധി പരാതികൾ അധികാരികൾക്ക് നൽകിയിട്ടു൦ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.അതുപോലെ കാരക്കുറ്റി ഭാഗത്തുനിന്നുള്ള വെള്ളം റോഡിലൂടെ പരന്നൊഴുകി റോഡിൽ മുഴുവൻ മണ്ണും കല്ലുമായി നിറഞ്ഞിരിക്കുകയാണ്. നവീകരിച്ച റോഡി​‍ൻെറ ഉദ്‌ഘാടനം ഇക്കഴിഞ്ഞ മേയിലാണ് ജോർജ് എം. തോമസ് എം.എൽ.എ നിർവഹിച്ചത് ഓവുചാലുകൾ ശരിയായ രീതിയിലല്ലാത്തതിനാലും മറ്റു സ്ഥലങ്ങളിൽ നിന്ന് വരുന്ന മഴവെള്ളം ശരിയായി തിരിച്ചു വിടാത്തതിനാലും ഇവിടത്തെ വയലുകൾ കൃഷിയോഗ്യമല്ലാതായിരിക്കുകയാണ്. ഇൻറർലോക് ചെയ്ത റോഡി​‍ൻെറ ഭാഗങ്ങളിൽ കൽവർട്ട് സ്ഥാപിക്കുമെന്ന് എം.എൽ.എ പറഞ്ഞിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story