Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:31 AM IST Updated On
date_range 9 Jan 2021 5:31 AM ISTതുമ്പക്കോട്ടുമലയിൽ കരിങ്കൽ ഖനനം അനുവദിക്കില്ലെന്ന് നാട്ടുകാർ
text_fieldsbookmark_border
അനധികൃതമെന്ന് ആരോപണമുയർന്ന സ്ഫോടക വസ്തു ശേഖരണ അറ പഞ്ചായത്ത് പ്രസിഡൻറിൻെറ നേതൃത്വത്തിൽ സന്ദർശിച്ചു തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ ജനവാസ കേന്ദ്രമായ പാലക്കടവ് തുമ്പക്കോട്ടുമലയിൽ കരിങ്കൽ ഖനനം അനുവദിക്കില്ലെന്ന് നാട്ടുകാർ. പ്രദേശത്ത് ഏഴ് വർഷം മുമ്പ് കരിങ്കൽ ഖനനത്തിന് നീക്കം തുടങ്ങിയപ്പോൾ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. ഇതേ തുടർന്ന് കരിങ്കൽ ക്വാറി തുടങ്ങാനായിരുന്നില്ല .തദ്ദേശ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കരിങ്കൽ ഖനനം തുടങ്ങാൻ വീണ്ടും ശ്രമം തുടങ്ങിയത്. സ്ഥലത്ത് സ്ഫോടക വസ്തു ശേഖരണ അറ സ്ഥാപിച്ച് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചതോടെയാണ് നാട്ടുകാർ വീണ്ടും പ്രതിഷേധ രംഗത്തിറങ്ങുന്നത്.സ്ഫോടകവസ്തു ശേഖരണ അറ സ്ഥാപിച്ചതിന് അനുമതിയില്ലെന്ന് ഗ്രാമപഞ്ചായത്ത് നൽകിയ വിവരാവകാശ രേഖയിൽ വ്യക്മാക്കിയിട്ടുണ്ട്. തുമ്പക്കോട്ടുമലയുടെ പരിസരങ്ങളിൽ നിരവധി വീടുകളാണുള്ളത്. കരിങ്കൽ ഖനനം പ്രദേശത്തെ വീടുകൾക്ക് അപകട ഭീഷണിയാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. പാരിസ്ഥിതിക പ്രശ്നങ്ങളും കുടിവെള്ള ക്ഷാമവും രൂക്ഷമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. തിരുവമ്പാടി ഗവ.ഐ.ടി.ഐക്ക് കെട്ടിടം നിർമിക്കാനുദ്ദേശിക്കുന്ന നിർദിഷ്ട റവന്യൂ ഭൂമിയുടെ ഏതാനും മീറ്റർ അകലെയാണ് കരിങ്കൽ ക്വാറിക്ക് ശ്രമം നടക്കുന്നത്. ഐ.ടി.ഐ കെട്ടിട നിർമാണത്തിന് 6.75 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ട് ഒന്നര വർഷത്തോളമായി. ഐ.ടി.ഐ കെട്ടിട ശിലാസ്ഥാപനം അനിശ്ചിതത്വത്തിൽ തുടരുന്നതിനുപിന്നിൽ ക്വാറി ലോബിയുടെ ഇടപെടലാണെന്ന ആരോപണമുയർന്നിട്ടുണ്ട്. തുമ്പക്കോട്ടുമല സംരക്ഷണ സമിതി, തമ്പലമണ്ണ ക്വാറി വിരുദ്ധ സമിതി, ഇലഞ്ഞിക്കൽ സൗപർണിക പബ്ലിക് ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് തുടങ്ങിയ കൂട്ടായ്മകൾ കരിങ്കൽ ഖനനത്തിനെതിരെ പ്രതിഷേധ രംഗത്തുണ്ട്. പ്രതിഷേധമുയർന്ന സാഹചര്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട്, വൈസ് പ്രസിഡൻറ് കെ.എ. അബ്ദുറഹ്മാൻ, പഞ്ചായത്ത് അംഗം ബിന്ദു ജോൺസൺ, സെക്രട്ടറി ഗിരീഷ് എന്നിവർ അനധികൃതമെന്ന് ആരോപണമുയർന്ന സ്ഫോടക വസ്തു ശേഖരണ അറ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story