Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരാതി പരിഹാര അദാലത്ത്

പരാതി പരിഹാര അദാലത്ത്

text_fields
bookmark_border
താമരശ്ശേരി: താലൂക്ക് ഓൺലൈൻ പരാതി പരിഹാര അദാലത്ത് ജില്ല കലക്ടറുടെ നേതൃത്വത്തിൽ ജനുവരി 14ന് ഉച്ചക്ക് രണ്ട് മണി മുതൽ നടത്തും.അദാലത്തിൽ പങ്കെടുക്കുന്നവർ തൊട്ടടുത്തുള്ള അക്ഷയസൻെററിൽ അപേക്ഷയും അനുബന്ധ രേഖകളും സഹിതം രജിസ്​റ്റർ ചെയ്യണം. ചികിത്സ സഹായം, റേഷൻ കാർഡ് സംബന്ധിച്ചുള്ള പരാതികൾ എന്നിവ അദാലത്തിൽ പരിഗണിക്കില്ല. ജനുവരി 13 വൈകീട്ട് അഞ്ചിനകം രജിസ്​ട്രേഷൻ നടത്തണം. മെഡിക്കൽ ഓഫിസർ ഒഴിവ് കട്ടിപ്പാറ: കട്ടിപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തിലുള്ള മെഡിക്കൽ ഓഫിസർ(എൽ.എസ്.ജി.ഡി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ phckattippara@gmail.comഎന്ന ഇ-മെയിൽ വിലാസത്തിൽ 16ന് വൈകീട്ട് അഞ്ചു മണിക്ക്​ മുമ്പായി ഇ-മെയിൽ ആയി അയക്കണം. ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. സീറ്റൊഴിവ് താമരശ്ശേരി: കോളജ് ഓഫ് അപ്ലൈഡ് സയൻസ് താമരശ്ശേരിയിൽ ഒന്നാം വർഷ ബി.കോം, ബി.എസ്​സി, ബി.സി.എ, ബി.എ ഇംഗ്ലീഷ് കോഴ്‌സുകളിൽ ജനറൽ, ഇ.ടി.ബി വിഭാഗങ്ങളിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. യൂനിവേഴ്‌സിറ്റി റാങ്ക് ലിസ്​റ്റിൽ ഉൾപ്പെട്ടവരും ലേറ്റ് ക്യാപ് രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവരും അഭിമുഖത്തിന് ഹാജരാവണം. ബി.കോം, ബി.ബി.എ, ബി.എസ്​സി, ബി.സി.എ, ബി.എ ഇംഗ്ലീഷ് കോഴ്‌സുകളിൽ മുന്നാക്കത്തിലെ പിന്നാക്കക്കാർക്ക് അർഹതപ്പെട്ട ഇ.ഡബ്ല്യു.എസ് സീറ്റ് ഒഴിവുണ്ട്. പ്രസ്തുത വിഭാഗത്തിൽപെട്ട വിദ്യാർഥികൾ സംവരണം തെളിയിക്കുന്ന രേഖകളും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 12 ന് രാവിലെ പത്ത് മണിക്കുള്ളിൽ കോളജ് ഓഫിസിൽ ഹാജരാകണം. ഫോൺ: 04952 2223243.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story