Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഴ: കൃഷിനാശം സംഭവിച്ച...

മഴ: കൃഷിനാശം സംഭവിച്ച വയലുകൾ സന്ദർശിച്ചു

text_fields
bookmark_border
കൊടിയത്തൂർ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ കൃഷിനാശം സംഭവിച്ച പഞ്ചായത്തിലെ വിവിധ വയലുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറും സംഘവും സന്ദർശിച്ചു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ള വിളവെടുക്കാൻ പാകമായ ഏക്കർ കണക്കിന് നെൽകൃഷിയാണ് കാലംതെറ്റിയുള്ള മഴയിൽ വെള്ളം കയറി നശിച്ചത്. കൊടിയത്തൂർ, ചെറുവാടി പുഞ്ചപ്പാടം, കാരക്കുറ്റി, താഴത്തുമുറി, ചെറുവാടി ചാലിവയൽ പ്രദേശങ്ങളിലാണ് സംഘം സന്ദർശിച്ചത്. പ്രസിഡൻറ്​ ഷംലൂലത്ത്​, വാർഡ് ആംഗങ്ങളായ ഫസൽ കൊടിയത്തൂർ, ടി.കെ. അബൂബക്കർ, എം.ടി. റിയാസ് ബാബു, മജീദ് റിഹല എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story