Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:31 AM IST Updated On
date_range 9 Jan 2021 5:31 AM ISTകൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
text_fieldsbookmark_border
മുക്കം: കാലംതെറ്റി വന്ന തുലാവര്‍ഷ മഴയില്‍ നഷ്ടം സംഭവിച്ച നെല്‍കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കി കര്‍ഷകരെ രക്ഷിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മുക്കം നഗരസഭയിലെ ചേന്ദമംഗല്ലൂര്‍, പുല്‍പറബ്, പൊറ്റശേരി, കച്ചേരി, കൊടിയത്തൂര്‍ കാരശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലുള്ള നെല്‍വയലുകളാണ് കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ നാശം സംഭവിച്ചത്. അമ്പതോളം ഏക്കര്‍ നെല്‍കൃഷി നശിച്ചു. കൊയ്െതടുക്കാറായ പാടശേഖരമടക്കം വെള്ളത്തില്‍ മുങ്ങി. വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റി പ്രസിഡൻറ് കെ.സി. അന്‍വര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.കെ.കെ. ബാവ, ശംസുദ്ദീന്‍ ചെറുവാടി, ചന്ദ്രന്‍ കല്ലുരുട്ടി, ഒ. അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story