Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅപകട വളവുകളിൽ നടുറോഡിൽ...

അപകട വളവുകളിൽ നടുറോഡിൽ ഇലക്ട്രിക് പോസ്​റ്റുകൾ

text_fields
bookmark_border
നടുവണ്ണൂർ: കൊയിലാണ്ടി- മുത്താമ്പി - ഊരള്ളൂർ - മന്ദങ്കാവ് - നടുവണ്ണൂർ റോഡ് നവീകരണ പ്രവൃത്തി ഏകദേശം പൂർത്തീകരണത്തിലേക്ക് എത്താനിരിക്കേ റോഡി​‍ൻെറ കൊടുംവളവുകളിൽ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് അപകട ഭീഷണിയായി ഇലക്ട്രിക് പോസ്​റ്റുകൾ നടുറോഡിൽതന്നെ കിടക്കുകയാണ്. മണോളിമുക്ക്, മുതുവനത്താഴ, പുതുക്കുടിത്താഴെ, കുപ്പനത്താഴെ, വാണോട്ട്കുന്ന് എന്നിവിടങ്ങളിലെ പോസ്​റ്റുകളാണ് അധികൃതർ മാറ്റാത്തതിനെ തുടർന്ന് നടുറോഡിൽ നിൽക്കുന്നത്. ചില ഇലക്ട്രിക് പോസ്​റ്റുകളുടെ അടിഭാഗം പൊട്ടിപ്പൊളിഞ്ഞ് ഇരുമ്പ് കമ്പി പുറത്തായ നിലയിലുമാണുള്ളത്. ഏകദേശം ഒരു വർഷക്കാലമായി റോഡ് പ്രവൃത്തി തുടങ്ങിയിട്ട് ഇതുവരെയും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ​പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്. റോഡി​‍ൻെറ നടുവിലായി നിൽക്കുന്ന ഇലക്ട്രിക് പോസ്​റ്റുകൾ മാറ്റിസ്ഥാപിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്​തമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story