Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:31 AM IST Updated On
date_range 9 Jan 2021 5:31 AM ISTഅപകടം മാടിവിളിച്ച് തെരുവത്തുകടവ് പാലം: ജീവൻ പണയംവെച്ച് കാൽനടയാത്ര
text_fieldsbookmark_border
ഉള്ള്യേരി: സംസ്ഥാനപാതയിലെ തെരുവത്തുകടവ് പാലം വഴിയുള്ള യാത്ര ഇരുചക്ര വാഹന യാത്രികർക്കും കാൽനട യാത്രക്കാർക്കും പേടിസ്വപ്നമായി മാറുന്നു. വർഷങ്ങൾ പഴക്കമുള്ള പാലത്തിന് ഇരുഭാഗത്തേക്കും രണ്ടു വലിയ വാഹനങ്ങൾക്കു കഷ്ടിച്ച് കടന്നുപോകാനുള്ള വീതിമാത്രമേ ഉള്ളൂ. ഇരുഭാഗത്തേക്കും പ്രദേശവാസികൾ നടന്നുപോകുന്നതും ഇതുവഴിയാണ്. വലിയ വാഹനങ്ങൾ വരുമ്പോൾ അരികുചേർന്നുനിൽക്കാൻപോലും പ്രയാസമാണ്. മാത്രവുമല്ല, പാലത്തിലൂടെ കടന്നുപോകുന്ന ടെലിഫോൺ കേബിളുകളുടെ ജി.ഐ പൈപ്പുകൾ പലഭാഗത്തും റോഡിലേക്ക് തള്ളിനിൽക്കുന്ന അവസ്ഥയും ഉണ്ട്. സമീപത്തെ പ്രൈമറി സ്‌കൂൾ കുട്ടികളും ഇതുവഴി നടന്നുപോകാറുണ്ട്. അധ്യാപകരാണ് കുട്ടികളെ ഇതിനു സഹായിക്കാറ്. കഴിഞ്ഞമാസം പാലത്തിനുമുകളിൽ അപകടത്തിൽപെട്ട യുവതി ഇന്നലെ മരണത്തിനു കീഴടങ്ങി. അമ്മാവൻെറ കൂടെ സ്കൂട്ടറിന് പിറകിലിരുന്ന് യാത്ര ചെയ്യവേ ടിപ്പർലോറി കയറി പരിക്കേറ്റ മന്ദങ്കാവിലെ കുറ്റിയാട്ട് മീത്തൽ അതുല്യയാണ്(24 )ഇന്നലെ മരിച്ചത്. മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജിലെ ലാബ് അസിസ്റ്റൻറായ യുവതിയുടെ ഇരുകാലുകളും അപകടത്തെ തുടർന്ന് മുറിച്ചുമാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story