Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകായകൽപം അവാർഡ്:...

കായകൽപം അവാർഡ്: കുറ്റ്യാടി ഗവ.ആശുപത്രി വിദഗ്ധസംഘം സന്ദർശിച്ചു

text_fields
bookmark_border
കുറ്റ്യാടി: ആരോഗ്യവകുപ്പിൻെറ കായകൽപ്പം അവാർഡിന് പരിഗണിക്കപ്പെടുന്നതിനായി കുറ്റ്യാടി ഗവ.ആശുപത്രിയിൽ സംസ്ഥാനതല വിദഗ്ധ സംഘം പരിശോധന നടത്തി. ജില്ലയിൽ കുറ്റ്യാടി കൂടാതെ കൊയിലാണ്ടി ഗവ.ആശുപത്രിയും പരിഗണനയിലുണ്ട്. ആശുപത്രിയുടെ മുഴുവൻ പ്രവർത്തനങ്ങളും സംഘം നിരീക്ഷിച്ചു. ഒ.പി, െഎ.പി, ഫാർമസി, ലബോറട്ടറി, മാലിന്യ നിർമാർജന പരിപാടികൾ തുടങ്ങിയവയാണ് പരിശോധിച്ചത്. ജില്ലയിൽ എൻഡോസ്കോപ്പി പരിശോധനയുള്ള താലൂക്ക് ആശുപത്രി കുറ്റ്യാടി മാത്രമാണ്. മുട്ടു മാറ്റിവെക്കൽ, ഇടുപ്പു മാറ്റിവെക്കൽ തുടങ്ങിയ ശസ്ത്രക്രിയകൾ ഇവിടെ നടത്തുകയുണ്ടായി. വർഷം നിരവധി ശസ്ത്രക്രിയകളാണ്​ ഇവിടെ നടത്തുന്നത്. കാഷ്വാലിറ്റി നൂതന രീതിയിൽ പരിഷ്കരിച്ചു. ഡോ.അംജിത് കുട്ടി, ഡോ.ശ്രീഹരി, ജില്ല ക്വാളിറ്റി ഒാഫിസർ സൗമ്യ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കുന്നുമ്മൽ േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ചന്ദ്രി, ആശുപത്രി സൂപ്രണ്ട് ഡോ.അനൂപ് ബാലഗോപാലൻ, ആർ.എം.ഒ ഡോ.പി.കെ. ഷാജഹാൻ, ഡോ.കെ. നജീബ്, ഡോ. ശ്രുതി എന്നിവർ സംഘത്തെ സ്വീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story