Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎസ്.കെ.എസ്.എസ്.എഫ്...

എസ്.കെ.എസ്.എസ്.എഫ് മുന്നേറ്റ യാത്രക്ക്​ ജില്ലയിൽ സ്വീകരണം

text_fields
bookmark_border
എസ്.കെ.എസ്.എസ്.എഫ് മുന്നേറ്റ യാത്രക്ക്​ ജില്ലയിൽ സ്വീകരണം കോഴിക്കോട്: പിന്നാക്ക വിഭാഗ അവകാശങ്ങള്‍ തട്ടിയെടുത്ത് മുന്നാക്ക സംവരണം നടപ്പാക്കരുതെന്ന് എം.കെ. രാഘവന്‍ എം.പി. 'അസ്തിത്വം, അവകാശം; യുവനിര വീണ്ടെടുക്കുന്നു' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ്​ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന മുന്നേറ്റ യാത്രക്ക് നഗരത്തിൽ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖദാര്‍ സീഷോര്‍ ഓഡിറ്റോറിയത്തില്‍ കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. മുക്കം എം.എ.എം.ഒ ഓഡിറ്റോറിയത്തില്‍ സ്വീകരണ സമ്മേളനം സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. സലാം ഫൈസി മുക്കം അധ്യക്ഷത വഹിച്ചു. പേരാമ്പ്ര കമ്യൂണിറ്റി ഹാളിലെ ചടങ്ങ് സമസ്ത ജോ.സെക്രട്ടറി കൊയ്യോട് ഉമര്‍ മുസ്​ലിയാര്‍ ഉദ്ഘാടനം ചെയ്തു. അലി തങ്ങള്‍ പാലേരി അധ്യക്ഷത വഹിച്ചു. കടമേരി റഹ്മാനിയ അറബിക് കോളജില്‍ സമാപന സമ്മേളനം സമസ്ത ട്രഷറര്‍ ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ചിറക്കല്‍ ഹമീദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്രങ്ങളില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, കെ.പി.സി.സി സെക്രട്ടറി സത്യന്‍ കടിയങ്ങാട്, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ്​ എ.പി. അബ്​ദുസ്സമദ്, സി.പി.എം ജില്ല സെക്രട്ടറി പി.മോഹനന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി ബാബു കെ. പൈക്കാട്ടില്‍, ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്, കെ.ടി. കുഞ്ഞിക്കണ്ണന്‍, പേരാമ്പ്ര പഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. പ്രമോദ്, മുസ്​ലിംലീഗ് ജില്ല സെക്രട്ടറി സി.പി.എ അസീസ് എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story