Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:30 AM IST Updated On
date_range 9 Jan 2021 5:30 AM ISTസ്വീകണം നൽകി
text_fieldsbookmark_border
കക്കട്ടിൽ: നാഷനൽ യൂത്ത് പാർലമൻെറിൽ കേരളത്തെ പ്രതിനിധാനം ചെയ്യുന്ന മൂവർ സംഘത്തിൽ ഉൾപ്പെട്ട കുളങ്ങരത്ത് ചേണിക്കണ്ടി അബ്ദുൽ അസീസിൻെറ മകൾ ഫൈസക്ക് കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി സ്വീകരണം നൽകി. കേന്ദ്ര യുവജന കാര്യകായിക മന്ത്രാലയം, നാഷനൽ സർവിസ് സ്കീം, നെഹറു യുവകേന്ദ്ര എന്നിവയുടെ ആഭിമഖ്യത്തിൽ നടത്തിയ സംസ്ഥാനതല പ്രസംഗമത്സരത്തിൽ ഫൈസ രണ്ടാം സ്ഥാനം േനടിയിരുന്നു. 12,13 തീയതികളിൽ പാർലമൻെറിൻെറ സൻെറർ ഹാളിൽ നടക്കുന്ന ചടങ്ങ് പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുക. പഞ്ചായത്ത് പ്രസിഡൻറ് വി.കെ. റീത്ത ഉപഹാരം നൽകി. ൈവസ് പ്രസിഡൻറ് വി. വിജിലേഷ്, മെംബർമാരായ സി.പി. സജിത, റീന സുരേഷ്, നസീറ, എ. രതീഷ് എന്നിവർ പെങ്കടുത്തു. കക്കട്ടിൽ: ഫൈസയെ യൂത്ത് കോൺഗ്രസ് കുളങ്ങരത്ത് യൂനിറ്റ് അനുേമാദിച്ചു. കെ.പി.സി.സി സെക്രട്ടറി കെ.പ്രവീൺകുമാർ ഉപഹാരം നൽകി. പി.സി. സജീർ, മുരളി കുളങ്ങരത്ത്, എം.എം. ആനന്ദൻ, കെ.കെ. രവീന്ദ്രൻ, രാഘവൻ മാസ്റ്റർ, ജമാൽ മൊകേരി, വി. ഹാരിസ്, കെ.കെ. സജീർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story