Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീടി​െൻറ കാർ പോർച്ചിൽ...

വീടി​െൻറ കാർ പോർച്ചിൽ സൂക്ഷിച്ച സാധനങ്ങൾ കത്തിക്കാൻ ശ്രമം

text_fields
bookmark_border
വീടി​ൻെറ കാർ പോർച്ചിൽ സൂക്ഷിച്ച സാധനങ്ങൾ കത്തിക്കാൻ ശ്രമം നാദാപുരം: വീടി​‍ൻെറ കാർപോർച്ചിൽ സൂക്ഷിച്ച സാധനങ്ങൾ തീവെച്ചു നശിപ്പിക്കാൻ ശ്രമം. അരൂർ പെരുമുണ്ടച്ചേരിയിലെ തെക്കെ കരുവാങ്ങിയിൽ സരസ്വതിയുടെ വീട്ടിലാണ് തീവെപ്പ് ശ്രമം നടന്നത്. വെള്ളിയാഴ്ച പുലർച്ചയോടെയാണ് സംഭവം. വീട്ടുകാർ ശബ്​ദം കേട്ട് നിലവിളിച്ചപ്പോൾ അക്രമികൾ റോഡിൽ നിർത്തിയിട്ട ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. പ്രദേശത്തെ കൂട്ടായ്മ മരണവീടുകളിലും മറ്റും സൗജന്യമായി നൽകാറുള്ള കസേര, മേശ, ടാർപായ പാചകപാത്രങ്ങൾ എന്നിവയാണ് പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചത്. പരിസരവാസികൾ തിരച്ചിൽ നടത്തിയെങ്കിലും അക്രമികളെ കണ്ടെത്താനായില്ല. സംഭവം ശ്രദ്ധയിൽപെട്ടില്ലായിരുന്നെങ്കിൽ വീടിനും സമീപത്ത് നിർത്തിയിട്ട വാഹനങ്ങളിലേക്കും തീ പടരുമായിരുന്നു. നാദാപുരത്തുനിന്ന് കൺട്രോൾ റൂം പൊലീസ് സ്​ഥലത്തെത്തി പരിശോധന നടത്തി. നാദാപുരം പൊലീസ് അന്വേഷണമാരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story