Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവർധിപ്പിച്ച ​ബസ്​...

വർധിപ്പിച്ച ​ബസ്​ ചാർജ്​ പിൻവലിക്കണ​െമന്ന ആവശ്യം ശക്​തമാകുന്നു

text_fields
bookmark_border
കോഴിക്കോട്​: കോവിഡ്​കാല നിയന്ത്രണത്തെ തുടർന്ന്​ വർധിപ്പിച്ച ​യാത്രാക്കൂലി പിൻവലിക്കണ​െമന്ന ആവശ്യം ശക്തമാകുന്നു. സാമൂഹിക അകലനിയന്ത്രണത്തി​‍ൻെറ ഭാഗമായി ബസിൽ യാത്രചെയ്യുന്നവരുടെ എണ്ണം കുറക്കുന്നതിനുവേണ്ടി മന്ത്രിസഭ അനുവദിച്ച വർധന പിൻവലിക്കണമെന്നാണ്​ യാത്രക്കാർ ആവശ്യപ്പെടുന്നത്​. കഴിഞ്ഞ ജൂണിൽ​ യാത്രക്കാരുടെ എണ്ണം കുറച്ച ്​​ സർവിസ്​ നടത്താൻ സർക്കാർ നിർദേശിച്ചതിനെ തുടർന്ന് നഷ്​ടം ചൂണ്ടിക്കാട്ടി ബസ് സർവിസ്​ നിർത്തിവെക്കാൻ ​ഉടമകൾ തീരുമാനിക്കുകയായിരുന്നു. തുടർന്ന്​ കർശനവ്യവസ്ഥകളോടെ ഇളവുകൾ അനുവദിച്ചു. ബസിൽ മൊത്തം സീറ്റി‍ൻെറ 50 ശതമാനം യാത്രക്കാരെ​ അനുവദിച്ചിരുന്നുള്ളൂ. നിന്നുള്ള യാത്ര അനുവദിച്ചില്ല. എന്നാൽ, ഇപ്പോൾ ബസിൽ പഴയരീതിയിൽതന്നെ യാത്രക്കാർ കയറാൻ തുടങ്ങിയിട്ടും യാത്രാക്കൂലി കുറക്കാത്തതാണ്​ യാത്രക്കാർ ചോദ്യം ചെയ്യുന്നത്​. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തെ തുടർന്ന്​ 12 രൂപയാക്കി മിനിമം ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിരുന്നെങ്കിലും യാത്രക്കാരുടെ എണ്ണത്തിലടക്കമുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതോടെ ടിക്കറ്റ് നിരക്ക് വർധന പിൻവലിച്ചിരുന്നു. തുടർന്ന്​ മിനിമം ടിക്കറ്റ് നിരക്കായ എട്ടു രൂപ വര്‍ധിപ്പിച്ചില്ലെങ്കിലും മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരപരിധി കുറച്ചിരുന്നു. ചാര്‍ജ് വര്‍ധന കോവിഡ് കാലത്തെ ബസ്​ യാത്രാ നിയന്ത്രണത്തി​‍ൻെറ ഭാഗമായി മാത്രമാണെന്നാണ് മന്ത്രിസഭായോഗത്തിലെ തീരുമാനം. എന്നാൽ, ബസ്​ യാത്രികരുടെ എണ്ണം വളരെ കുറവാണെന്നും പ്രത്യേക സമയത്തുള്ള ചില ട്രിപ്പുകളിൽ മാത്രമാണ്​ നിന്നുള്ള യാത്രക്കാർ ഉണ്ടാകുന്നതെന്നും ബസുടമകൾ പറയുന്നു. ഭൂരിഭാഗം ബസുകൾക്കും ദിവസ ചെലവുപോലും വഹിക്കാൻ കഴിയാത്ത അവസ്​ഥയാണെന്നും ഉടമകൾ പറയുന്നു. നിലവിലെ വർധന പിൻവലിച്ചാൽ സർവിസ്​ നിർത്തിവെക്കേണ്ടിവരുമെന്നും ബസ്​ ഉടമ സംഘടന നേതാക്കൾ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story