Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോഴിക്കോട്-ബാലുശ്ശേരി...

കോഴിക്കോട്-ബാലുശ്ശേരി റോഡ് വികസനം: ഭൂമി ഏറ്റെടുക്കലിന് നടപടിയായി

text_fields
bookmark_border
കോഴിക്കോട്: കോഴിക്കോട്-ബാലുശ്ശേരി റോഡി​‍ൻെറ വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് തുടക്കം. എരഞ്ഞിപ്പാലം മുതൽ ബാലുശ്ശേരി വരെ റോഡ് വീതി കൂട്ടി വികസിപ്പിക്കുന്നതിന് ഭൂമി ഏറ്റെടുക്കാൻ റവന്യൂ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. 502 ഭൂവുടമകൾക്ക് വീതികൂട്ടലുമായി ബന്ധപ്പെട്ട് സ്ഥലം നഷ്​ടമാകും. ന്യായമായ നഷ്​ടപരിഹാരം നൽകുമെന്നാണ് സർക്കാർ പറയുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയും റോഡ് വികസനത്തിന് വേണ്ടി വരും. തടമ്പാട്ടുതാഴത്തെ പച്ചക്കറി വിപണനകേന്ദ്രത്തി​‍ൻെറയും കക്കോടിയിൽ ഇറിഗേഷൻ വകുപ്പി​‍ൻെറയും ഭൂമി വേണ്ടിവരും. വിവിധ രാഷ്​ട്രീയ പാർട്ടികളുടെ ഓഫിസ് മുതൽ ആരാധനാലയങ്ങൾ വരെ മാറ്റിസ്ഥാപിക്കേണ്ടിവരും. കോഴിക്കോട്-ബാലുശ്ശേരി റോഡിന് കിഫ്ബിയിൽ ഉൾപ്പെടുത്തി 88.89 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. അതേസമയം, ഭൂമി ഏറ്റെടുക്കലിനായി 3.26 കോടി രൂപ മാത്രമാണ് അനുവദിച്ചത്. റോഡി​‍ൻെറ നിർമാണ ചുമതല റോഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനി കേരള ലിമിറ്റഡിനാണ്. ടെണ്ടർ നടപടിയും ഉടൻ ആരംഭിക്കും. റോഡി​‍ൻെറ അറ്റകുറ്റപ്പണികൾക്ക് ആറുകോടി രൂപ അനുവദിച്ചിരുന്നു. 15 വർഷങ്ങൾക്കുമുമ്പ് സംസ്ഥാനത്തെതന്നെ ഏറ്റവും മികച്ച പാതകളിലൊന്നായിരുന്ന കോഴിക്കോട്-ബാലുശ്ശേരി റോഡ്. ഇപ്പോൾ പലയിടത്തും തകർന്നുകിടക്കുകയാണ്. ജപ്പാൻ കുടിവെള്ള പദ്ധതിക്കായി റോഡ്​ കീറിയതു മുതലാണ് കഷ്​ടകാലം തുടങ്ങിയത്. റോഡ് വികസനത്തി​‍ൻെറ ഭാഗമായി വീടുകളും കടകളും നഷ്​ടമാകുന്നവർക്ക് പുനരധിവാസവും ഉപജീവനമാർഗവും ഉറപ്പുവരുത്തണമെന്ന് പദ്ധതിയുടെ സാമൂഹിക പ്രത്യാഘാത പഠന റിപ്പോർട്ടിൽ പറയുന്നു. മതിയായ നഷ്​ടപരിഹാരവും പുനരധിവാസവും ലഭിക്കുകയാണെങ്കിൽ ഭൂമി കൈമാറാമെന്ന് ഉടമകൾ സമ്മതിച്ചതായി റവന്യൂ വകുപ്പ് അവകാശപ്പെടുന്നു. കടകളടക്കം പൊളിക്കുമ്പോൾ ജീവിതമാർഗമുണ്ടാക്കാൻ കർമപദ്ധതി തയാറാക്കണമെന്നും റവന്യൂ വകുപ്പ് നിർദേശിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story