Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകര്‍ഷക സമരത്തിന്...

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി മുക്കത്ത് നിൽപുസമരം

text_fields
bookmark_border
മുക്കം: കേന്ദ്ര സര്‍ക്കാറി​‍ൻെറ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ സമരം നയിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുക്കത്ത് നില്‍പുസമരം സംഘടിപ്പിച്ചു. സ്വതന്ത്ര കര്‍ഷക സംഘം തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയാണ് മുക്കം ബസ്​സ്​റ്റാൻഡില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. അധികാരമുപയോഗിച്ച് കര്‍ഷകസമരത്തെ ഇല്ലായ്മ ചെയ്യുന്ന മോദിസര്‍ക്കാറി​‍ൻെറ നയം തിരുത്തിയില്ലെങ്കില്‍ കേരളത്തിലെ കര്‍ഷകരും ഡല്‍ഹി മോഡല്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് സമരം ഉദ്ഘാടനം ചെയ്ത കോഴിക്കോട് ജില്ല കര്‍ഷകസംഘം ജനറല്‍ സെക്രട്ടറി നസീര്‍ വളയം മുന്നറിയിപ്പ് നല്‍കി. കോര്‍പറേറ്റുകള്‍ക്ക് കര്‍ഷകരെ അടിയറവെക്കുന്ന നയം കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ്​ കെ.പി. അബ്​ദുറഹ്​മാന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻറ്​ സി.കെ. ഖാസിം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. എം.കെ. മുനീര്‍, അബ്​ദുസ്സലാം, സി.കെ. മുഹമ്മദ്, എം.ടി. സെയ്ത് ഫസല്‍, സലാം തേക്കുംകുറ്റി, എ.കെ. സാദിഖ്, എ.എം അബ്​ദുല്ല മാസ്​റ്റര്‍, പി. അവിക്കുട്ടി, വൈത്തല അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. നടുക്കണ്ടി അബൂബക്കര്‍ സ്വാഗതവും എന്‍.പി. ഖാസിം നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story