Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 5:32 AM IST Updated On
date_range 8 Jan 2021 5:32 AM ISTഅപായക്കെണിയായി പൊലീസിെൻറ 'നന്ദി' ബോർഡ്
text_fieldsbookmark_border
അപായക്കെണിയായി പൊലീസിൻെറ 'നന്ദി' ബോർഡ് ബേപ്പൂർ: കല്ലായി പാലത്തിൻെറ തുടക്കത്തിൽ റോഡരികിൽ സ്ഥാപിച്ച പന്നിയങ്കര പൊലീസിൻെറ 'നന്ദി' പറയുന്ന ബോർഡ് വഴിയാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. വട്ടക്കിണർ ഭാഗത്തുനിന്ന് കോഴിക്കോട് ടൗണിലേക്ക് പോകുന്നവരോട് 'ട്രാഫിക് നിയമങ്ങൾ പാലിച്ച് യാത്ര ചെയ്തവർക്ക് നന്ദി' എന്നറിയിച്ചുകൊണ്ട് സ്ഥാപിച്ച ബോർഡാണ് അപകടക്കെണിയായത്. ആളുകൾ നടന്നുപോകുന്ന വഴിയിൽ നാട്ടിയ ബോർഡിൻെറ സമീപമെത്തിയാൽ ശരിക്കൊന്ന് കുനിയണം. ഇല്ലെങ്കിൽ തലയടിച്ച് വീഴും. ബോർഡ് വെച്ചപ്പോൾ വേണ്ടത്ര ഉയരമില്ലാതെ സ്ഥാപിച്ചതാണ് വിനയായത്. സുരക്ഷയെയും അപകടത്തെയും കുറിച്ച് നിർദേശങ്ങളും ബോധവത്കരണവും നടത്തുന്ന 'നന്ദി ബോർഡ്' അപകടക്കെണിയായതിൽ നാട്ടുകാർക്ക് അതിശയമുണ്ട്. ഗതാഗതത്തിരക്കേറിയ കല്ലായി പാലത്തിൽ ആളുകൾക്ക് നടക്കാനായി പ്രത്യേകം സൗകര്യപ്രദമായ രൂപത്തിൽ, തറയോട് പാകിയ നടപ്പാത കൈയേറി സ്ഥാപിച്ച 'അപായ' ബോർഡ് എടുത്തുമാറ്റി, സുരക്ഷിത സ്ഥാനത്ത് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പടം : thu thanks1.jpgthu thanks2.jpg ട്രാഫിക് നിയമങ്ങൾ പാലിച്ചുകൊണ്ട് യാത്ര ചെയ്തവർക്ക് 'നന്ദി' അറിയിച്ചുകൊണ്ട് പന്നിയങ്കര പൊലീസ് സ്ഥാപിച്ച 'അപായ' ബോർഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story