Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൊതുസ്ഥലത്ത്​ ഹോട്ടൽ...

പൊതുസ്ഥലത്ത്​ ഹോട്ടൽ മാലിന്യം തള്ളുന്നു

text_fields
bookmark_border
കൊടിയത്തൂർ: പഞ്ചായത്തിലെ വാർഡുകളിൽനിന്ന് അജൈവ പാഴ്വസ്തുക്കൾ ശേഖരിക്കുന്നതിന് ഹരിതകർമ സേനാംഗങ്ങൾ സ്ഥാപിച്ച ഇരുമ്പുപെട്ടികൾക്ക്​​ സമീപം ഹോട്ടൽ മാലിന്യം തള്ളുന്നു. നെല്ലിക്കാപറമ്പ് വിമാനത്താവളം റോഡിൽ പന്നിക്കോടിനടുത്ത് വേപ്പിലാങ്ങൽ സ്ഥാപിച്ച ഇരുമ്പുപെട്ടികൾക്ക്​ സമീപമാണ്​ വിവിധ പ്രദേശങ്ങളിലെ ഹോട്ടൽ മാലിന്യവും മറ്റും തള്ളുന്നത്. കൊടിയത്തൂർ പഞ്ചായത്തിൽ പത്ത് ഇരുമ്പുപെട്ടികളാണ്​​ സ്ഥാപിച്ചിട്ടുള്ളത്​. എന്നാൽ കോഴി, മീൻ മാലിന്യം വരെ ഇരുട്ടി​‍ൻെറ മറവിൽ തള്ളുന്നുണ്ടെന്നും പല തവണ പരാതി നൽകിയിട്ടുണ്ടെന്നും പരിസരവാസികൾ പറയുന്നു. മാലിന്യത്തിൽനിന്ന്​ ദുർഗന്ധം വമിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം വാർഡ് അംഗത്തി​‍ൻെറ നേതൃത്വത്തിൽ മാലിന്യം ജെ.സി.ബി ഉപയോഗിച്ച്​ കുഴിയെടുത്ത് സംസ്കരിച്ചിരുന്നു. മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്ന് വാർഡ് മെംബർ ശിഹാബ് മാട്ടുമുറി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story