Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 5:32 AM IST Updated On
date_range 8 Jan 2021 5:32 AM ISTകറുത്തപറമ്പിലെ കുന്നിടിക്കല്‍: നടപടിയാവശ്യപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്ത്
text_fieldsbookmark_border
മുക്കം: കറുത്തപറമ്പില്‍ അപകടകരമാംവിധം കുന്നിടിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുക്കം മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. പാരിസ്ഥിതിക ആഘാതങ്ങള്‍ക്ക് കാരണമാകും വിധം അഞ്ചേക്കറോളം സ്ഥലത്താണ് അനധികൃതമായി കുന്നിടിക്കുന്നത്. അതിതീവ്ര മഴ ഇനിയും വരാനുള്ള സാധ്യത നിലനില്‍ക്കെ ഈ കുന്നില്‍ വലിയ തോതില്‍ മണ്ണിടിച്ചിലുണ്ടാകാനും കുന്നിന്‍ചെരിവിലെ നൂറുകണക്കിന് വീടുകള്‍ക്ക് ഭീഷണിയാകാനും സാധ്യതയുണ്ട്. അനുമതിയില്ലാതെയും സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെയും കുന്നിടിച്ചുനിരപ്പാക്കുന്നത് അടിയന്തരമായി നിര്‍ത്തിവെക്കണം. വിജീഷ് പരവരി, അഡ്വ. പി. കൃഷ്ണകുമാര്‍, ബോബി ജോസഫ്, സി. ദേവരാജന്‍, പി.പി. രവീന്ദ്രന്‍, പി.എന്‍. അജയന്‍, എം. മുഹമ്മദ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story