Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഖാൻ കാവിൽ പുരസ്കാരം...

ഖാൻ കാവിൽ പുരസ്കാരം ശ്രീകല സന്തോഷിന്

text_fields
bookmark_border
നടുവണ്ണൂർ: സമഭാവന തിയറ്റേഴ്സ് കാവുന്തറ ഏർപ്പെടുത്തിയ മികച്ച ശബ്​ദ കലാകാരനുള്ള ഈ വർഷത്തെ ഖാൻ കാവിൽ പുരസ്കാരത്തിന്​ ശ്രീകല സന്തോഷ് അർഹയായി. സമഭാവന തിയറ്റേഴ്സി​‍ൻെറ 'വെൽക്കം 96' എന്ന പരിപാടിയിലൂടെ അനൗൺസ്മൻെറ് രംഗത്തേക്ക് കടന്നുവന്ന ശ്രീകല ഒട്ടേറെ പരസ്യങ്ങൾക്കും ആകാശവാണിയുടെ നാടകങ്ങൾക്കും ശബ്​ദം നൽകിയിട്ടുണ്ട്. 2012 മുതൽ ആകാശവാണിയിൽ കാഷ്വൽ അനൗൺസറായി പ്രവർത്തിക്കുന്ന ശ്രീകല അവിടെ ആർ.ജെ ആയി തുടരുകയും ചെയ്യുന്നു. വിവിധ സ്​റ്റേജ് പരിപാടികളുടെ അവതാരകയായും നിരവധി ഹ്രസ്വചിത്രങ്ങളിൽ ഡബ്ബിങ്​ ആർട്ടിസ്​റ്റായും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. പരസ്യകലാരംഗത്തും സ്​റ്റേജ് അവതരണ രംഗത്തും സജീവ സാന്നിധ്യമായ ശ്രീകല കോഴിക്കോട് പാവങ്ങാട്ടാണ് താമസം. തൃശൂർ ആകാശവാണിയിൽ ഖാൻ കാവിലി​‍ൻെറ സഹപ്രവർത്തകയും റേഡിയോ നാടകങ്ങളിലൂടെ ശ്രദ്ധേയമായ കലാകാരിയും എം.ആർ ഭട്ടതിരിപ്പാടി​‍ൻെറ മകളുമായ എം. തങ്കമണി (തൃശൂർ), നാടക സംവിധായകനും തിരക്കഥാകൃത്തുമായ ജയൻ തിരുമന, കോഴിക്കോട് ശിവരാമൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. സമഭാവന തിയറ്റേഴ്സ് ജനുവരി 10ന്​ നടത്തുന്ന ആയിരം ഓർമകൾ എന്ന പരിപാടിയിൽ ജയൻ തിരുമന പുരസ്കാരം സമർപ്പിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story