Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightടൂറിസം മേഖലക്ക്...

ടൂറിസം മേഖലക്ക് പൊൻതൂവലായി തോണിക്കടവ് ടൂറിസം പദ്ധതി

text_fields
bookmark_border
ബാലുശ്ശേരി: ജില്ലയുടെ ടൂറിസം മേഖലക്ക് പൊൻതൂവൽ ചാർത്തി തോണിക്കടവ് ടൂറിസം പദ്ധതി ഈ മാസം നാടിന് സമർപ്പിക്കും. ജലസേചന വകുപ്പി​‍ൻെറ കീഴിലുള്ള കല്ലാനോട് തോണിക്കടവിലെ റിസർവോയർ തീരത്തുള്ള കുന്ന് കേന്ദ്രീകരിച്ചാണ് തോണിക്കടവ് ടൂറിസം പദ്ധതി പൂർത്തീകരിച്ചത്. 3.9 കോടി രൂപ ചെലവഴിച്ചുള്ള പ്രവൃത്തികൾ അവസാനഘട്ടത്തിലാണ്. കുന്നിന് മുകളിൽ വാച്ച്ടവർ, കഫറ്റീരിയ, പാത്ത് വേ, ആംഫി തിയറ്റർ, ചിൽഡ്രൻസ് പാർക്ക്, ബോട്ട്ജെട്ടി, റെയിൻ ഷെൽട്ടർ എന്നിവയുടെ പണി പൂർത്തിയായി. ഇലക്ട്രിക്കൽ, ലാൻഡ്സ്കേപ്പിങ് പ്രവൃത്തികളാണ് നടന്നുവരുന്നത്. റിസർവോയറിലൂടെ തോണിക്കടവ് മുതൽ കരിയാത്തുംപാറ വരെ ബോട്ടിങ് ആരംഭിക്കാനുള്ള ടെൻഡർ നടപടികൾ സ്വീകരിക്കാനും കഴിഞ്ഞ ദിവസം പുരുഷൻ കടലുണ്ടി എം.എൽ.എയുടെ നേതൃത്വത്തിൽ കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. തോണിക്കടവ് ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നതോടെ വയലട, കക്കയം ഡാം, കരിയാത്തുംപാറ മേഖലകളെ കൂടി ബന്ധിപ്പിച്ച് ജില്ലയിലെ തന്നെ മികച്ച ടൂറിസം സർക്യൂട്ട് ആയി കക്കയം മേഖല മാറും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story