Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 5:31 AM IST Updated On
date_range 8 Jan 2021 5:31 AM ISTക്ഷാമബത്ത കുടിശ്ശിക അനുവദിക്കണം -എൻ.ജി.ഒ അസോ.
text_fieldsbookmark_border
കോഴിക്കോട്: സർക്കാർ ജീവനക്കാർക്ക് കുടിശ്ശികയായ അഞ്ചു ഗഡു ക്ഷാമബത്തയും ശമ്പള പരിഷ്കരണം നീളുന്ന സാഹചര്യത്തിൽ ഇടക്കാലാശ്വാസവും ഉടൻ അനുവദിക്കണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. വിനോദ് കുമാർ ആവശ്യപ്പെട്ടു. എൻ.ജി.ഒ അസോസിയേഷൻ നേതൃത്വത്തിൽ സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ട്രഷറർ. കെ.കെ. പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ. ദിനേശൻ മുഖ്യപ്രഭാഷണം നടത്തി. എൻ.ടി. ജിതേഷ്, ബി.എൻ. ബൈജു, ടി. സിജു, മുരളീധരൻ കന്മന, മധു രാമനാട്ടുകര, രഞ്ജിത്ത് ചോമ്പാല, എൻ.പി. രഞ്ജിത്ത്, കെ.വി. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പടം...ngo asso എൻ.ജി.ഒ അസോസിയേഷൻ സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story