Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 5:31 AM IST Updated On
date_range 8 Jan 2021 5:31 AM ISTകാലംതെറ്റിയ മഴ: കണ്ണീരുമായി കർഷകർ
text_fieldsbookmark_border
തലക്കുളത്തൂർ: കഴിഞ്ഞദിവസത്തെ കനത്ത മഴയിൽ എടക്കര തുണു മണ്ണിൽ ഭാഗത്ത് കൃഷിയിടങ്ങളിൽ വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം. 25 ഏക്കറിലധികം വരുന്ന പുവിട്ടുവരുന്ന പയർ, ചീര, മത്തൻ, കാബേജ്, കൈപ്പ തുടങ്ങിയവയാണ് വെള്ളം കയറി നശിച്ചത്. എം.കെ.പ്രസാദ്, കെ.കെ. സുരേഷ് ബാബു, ആർ. പ്രകാശൻ, വി.പി. ജയരാജൻ, ചന്ദ്രൻ നായർ, എം.കെ. പുരുഷു, എം.കെ.ആണ്ടിക്കുട്ടി, എം.കെ.സിദ്ധാർത്ഥൻ തുടങ്ങിയ കർഷകരുടെ കൃഷികളാണ് നശിച്ചത്. ഒരോ കർഷകനും 50,000 മുതൽ ഒന്നര ലക്ഷം വരെ ചെലവായിട്ടുണ്ട്. ഒരു ഏക്കർ മുതൽ മൂന്നു ഏക്കർ വരെ പാട്ടത്തിനെടുത്താണ് കർഷകർ കൃഷിയിറക്കുന്നത്. കൃഷി നാശം സംഭവിച്ച സ്ഥലങ്ങൾ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ, വെജിറ്റബൾ ആൻറ് ഫ്രുട്ട്സ് പ്രേമോഷൻ കൗൺസിൽ കോഴിക്കോട് അസി.മനേജർ വി.അനുശ്രീ, തലക്കളത്തൂർ കൃഷി ഓഫിസർ ദീപ, ആർ.ബിനീഷ് തുടങ്ങിയവർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story