Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകായണ്ണ പാടശേഖരത്തിൽ...

കായണ്ണ പാടശേഖരത്തിൽ വെള്ളം കയറി

text_fields
bookmark_border
നെൽകർഷകർക്ക്​ കണ്ണീരായി മഴ പേരാമ്പ്ര: കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയിൽ കായണ്ണ ഭഗവതി ക്ഷേത്രത്തിനടുത്തുള്ള പുത്തരികണ്ടം പാടശേഖരത്തിൽ വെള്ളം കയറി. 50 ഏക്കറോളം വരുന്ന പാടശേഖരത്തിലെ നെല്ല് വിളവെടുക്കാറായപ്പോഴാണ് മഴ കർഷകരുടെ ഉറക്കം കെടുത്തുന്നത്. യന്ത്രം ഉപയോഗിച്ചാണ് നാളിതുവരെയും കർഷകർ നെല്ല് കൊയ്തിരുന്നത്. വിളവെടുക്കാൻ ആഴ്ചകൾ ബാക്കിനിൽക്കെ വീണുകിടക്കുന്ന നെൽക്കതിരെല്ലാം മഴയിൽ മുങ്ങി. അപ്രതീക്ഷിതമായി തുടരുന്ന വേനൽമഴ കർഷകരുടെ പ്രതീക്ഷകളെ തകിടം മറിച്ചതായി പുത്തരികണ്ടം പാടശേഖര സമിതിയംഗങ്ങൾ പറയുന്നു. ഇനി വയലിലെ വെള്ളം കുറഞ്ഞാലെ കൊയ്ത്തുയന്ത്രം ഉപയോഗിച്ച് ഇവർക്ക് നെല്ല് വിളവെടുക്കാൻ കഴിയുകയുള്ളു. വയലിൽ വെള്ളം കയറിയതിനാൽ നെല്ല് മുള പൊന്തി വലിയ നഷ്​ടം വരുമെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞതവണ കൊയ്ത്തുയന്ത്രം വരാൻ കാലതാമസം നേരിടുകയും പാടശേഖര സമിതി ശക്തമായി പ്രതിഷേധിക്കുകകയും ചെയ്തിരുന്നു. ഇത്തവണ മഴയുടെ രൂപത്തിലാണ് പ്രതിസന്ധി വന്നതെന്ന് പുത്തരികണ്ടം പാടശേഖര സമിതിയംഗങ്ങൾ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story