Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 5:31 AM IST Updated On
date_range 8 Jan 2021 5:31 AM ISTജനപ്രതിനിധികൾക്ക് സ്വീകരണം
text_fieldsbookmark_border
തിരുവമ്പാടി: ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, തിരുവമ്പാടി പഞ്ചായത്ത് അംഗങ്ങൾക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്വീകരണം നൽകി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു കളത്തൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എ. അബ്ദുറഹ്മാൻ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ബോസ് ജേക്കബ്, വി.പി. ജമീല, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു എണ്ണാർമണ്ണിൽ സംസാരിച്ചു. ജനുവരി 17ന് നടക്കുന്ന പൾസ് പോളിയോ ഇമ്യൂണൈസേഷൻ, കോവിഡ് വാക്സിനേഷൻ എന്നിവക്കുള്ള പഞ്ചായത്തുതല കമ്മിറ്റികൾ രൂപവത്കരിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിൻെറ പ്രവർത്തനങ്ങൾ സംബന്ധിച്ച് മുക്കം സി.എച്ച്.സി ഹെൽത്ത് സൂപ്പർവൈസർ കെ.പി. അബ്ദുള്ള, കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പി. അബ്ദുറഹ്മാൻ എന്നിവർ വിശദീകരിച്ചു. മെഡിക്കൽ ഓഫിസർ ഡോ. കെ. നിഖില സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ. ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story