Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 5:31 AM IST Updated On
date_range 8 Jan 2021 5:31 AM ISTഎസ്.കെ.എസ്.എസ്.എഫ് മുന്നേറ്റയാത്രക്ക് സ്വീകരണം
text_fieldsbookmark_border
പേരാമ്പ്ര: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നയിക്കുന്ന 'അസ്തിത്വം, അവകാശം; യുവനിര വീണ്ടെടുക്കുന്നു' എന്ന പ്രമേയത്തിലുള്ള മുന്നേറ്റ യാത്രക്ക് വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് പേരാമ്പ്രയിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പേരാമ്പ്ര കമ്യൂണിറ്റി ഹാളിൽ പ്രത്യേകം സജ്ജമാക്കിയ സി.എസ്.കെ തങ്ങൾ നഗരിയിലാണ് സ്വീകരണ സമ്മേളനം. പേരാമ്പ്ര, കുറ്റ്യാടി, നടുവണ്ണൂർ ഉള്ളിയേരി, കൊയിലാണ്ടി, പയ്യോളി എന്നീ എസ്.കെ.എസ്.എസ്.എഫ് മേഖല കമ്മിറ്റികളുടെ സംയുക്ത സ്വീകരണമാണ് പേരാമ്പ്രയിൽ നടക്കുന്നത്. അഞ്ചുമണിക്ക് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കുന്ന സൗഹൃദസംഗമവും 6.30ന് യാത്രക്കുള്ള സ്വീകരണ സമ്മേളനവും നടക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപകാര്യദർശി കൊയ്യോട് ഉമ്മർ മുസ്‌ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. എ.വി. അബ്ദുറഹ്മാൻ മുസ്‌ലിയാർ മുഖ്യാതിഥിയാവും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ സയ്യിദ് അലി തങ്ങൾ പാലേരി, ജനറൽ കൺവീനർ കാസിം നിസാമി കുട്ടോത്ത്, എസ്.കെ.എസ്.എസ്.എഫ് മേഖല സാരഥികളായ സഫീർ അശ്അരി, നൗഫൽ കടിയങ്ങാട് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story