Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമിന്നലേറ്റ്​ മൂന്നു​...

മിന്നലേറ്റ്​ മൂന്നു​ വീടുകൾക്ക്​ നാശം

text_fields
bookmark_border
തിരുവള്ളൂർ: ബുധനാഴ്ച വൈകീട്ടുണ്ടായ മിന്നലിൽ തിരുവള്ളൂരിൽ മൂന്നു വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. ഒരാൾക്ക് മിന്നലേറ്റ്​ പരിക്കേൽക്കുകയും ചെയ്തു. മീത്തലെ ആവണക്കണ്ടി വിനീഷിനാണ്​ (39) മിന്നലേറ്റത്. വിനീഷി​‍ൻെറയും പൊന്നാരത്തുമ്മൽ ജാനു, മീത്തലെ ആവണക്കണ്ടി വിനീഷ്, നിരയിൽ ലീല എന്നിവരുടെയും വീടിനാണ്​ മിന്നലേറ്റ്​ നാശമുണ്ടായത്​. ചുവരും ജനൽ, വാതിൽ പാളികളും മിന്നലേറ്റ് വിണ്ടുകീറുകയും ഇലക്ട്രോണിക് ഉപകരണങ്ങളും വയറിങ്ങും ഭാഗികമായും നശിക്കുകയും ചെയ്​തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സബിത മണക്കുനി, വൈസ് പ്രസിഡൻറ്​ എഫ്.എം. മുനീർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.പി. വിശ്വനാഥൻ, ഗ്രാമപഞ്ചായത്ത് അംഗം പ്രസിന അരു കുറുങ്ങോട്ട്, പഞ്ചായത്ത്-വില്ലേജ് ഉദ്യോഗസ്ഥർ, രാഷ്​ട്രീയ പാർട്ടി നേതാക്കൾ എന്നിവർ സ്ഥലം സന്ദർശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story