Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 5:31 AM IST Updated On
date_range 8 Jan 2021 5:31 AM ISTആദ്യം എതിർക്കേണ്ടത് കരിനിയമം ചാർത്തിയ നടപടിയെന്ന് അലെൻറ മാതാവ്
text_fieldsbookmark_border
ആദ്യം എതിർക്കേണ്ടത് കരിനിയമം ചാർത്തിയ നടപടിയെന്ന് അലൻെറ മാതാവ് കോഴിക്കോട്: യു.എ.പി.എ എന്ന കരിനിയമം അലൻ ഷുഹൈബിൻെറയും താഹ ഫസലിൻെറയും േമൽ ചാർത്തിയ സംസ്ഥാന സർക്കാറിൻെറ നടപടിയാണ് ആദ്യം എതിർക്കേണ്ടതെന്ന് അലൻെറ മാതാവ് സബിത ശേഖർ. കോടതിയും നടപടികളും പിന്നീടുണ്ടായതാണെന്നും താഹയുടെ ജാമ്യം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് സബിത ഫേസ്ബുക്കിൽ കുറിച്ചു. 'അലൻ താഹയുടെ അമ്മയല്ലേ?' എന്നാണ് കഴിഞ്ഞ കുറച്ചു മാസമായി പലരും എന്നോട് ചോദിക്കുന്നത്. അതെ അവർ ഒന്നായി മാറിയിരുന്നു. അലൻ പറഞ്ഞതുപോലെ ഈ താൽക്കാലിക വേർപിരിയൽ വേദനജനകമാണ്. വിധി വന്നതിനു ശേഷം ഒരു മരവിപ്പാണ്. ഒന്നും ചെയ്യാനും ചിന്തിക്കാനും സാധിക്കുന്നില്ല -സബിത എഴുതി. അലന് ഇപ്പോൾ ജാമ്യം നിഷേധിച്ചിട്ടില്ല എന്നതുകൊണ്ട് ഒരു സന്തോഷവുമില്ലെന്ന് സബിത പറഞ്ഞു. അത്രമാത്രം സ്വാർഥയാവാൻ തനിക്ക് കഴിയില്ല. ജീവിതത്തിലെ എല്ലാ കൗതുകങ്ങളും സന്തോഷങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു. ഇത്രയെങ്കിലും എഴുതിയിട്ടില്ലെങ്കിൽ താൻ ജീവിച്ചിരിക്കുന്നതായി തോന്നില്ലെന്നും സബിത കൂട്ടിേച്ചർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story