Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 5:30 AM IST Updated On
date_range 8 Jan 2021 5:30 AM ISTകല്ലാച്ചി സൈപ്ലകോ സൂപ്പർ മാർക്കറ്റിൽ മോഷണശ്രമം; ലോക്കർ തുറക്കാനുള്ള ശ്രമം നടന്നില്ല
text_fieldsbookmark_border
നാദാപുരം: കല്ലാച്ചി മത്സ്യമാർക്കറ്റ് പരിസരത്തെ സൈപ്ലകോ സൂപ്പർ മാർക്കറ്റിൽ മോഷണശ്രമം. ലോക്കർ തുറക്കാനുള്ള മോഷ്ടാക്കളുടെ ശ്രമം വിഫലമായി. സൂപ്പർ മാർക്കറ്റിൻെറ പിറകുവശത്തെ ഷട്ടറും ഗ്ലാസും തകർത്താണ് അകത്തുകയറിയത്. കമ്പിപ്പാര ഉപയോഗിച്ച് ലോക്കറിൻെറ വാതിൽ തുറക്കാൻ കഴിയാതെ വന്നതോടെ മോഷ്ടാക്കൾ ശ്രമം ഉപേക്ഷിച്ച് തിരിച്ചുപോയതാണെന്ന് കരുതുന്നത്. പണം സൂക്ഷിച്ച ലോക്കർ കടക്കുള്ളിൽ മറിച്ചിട്ട നിലയിലായിരുന്നു. കമ്പിപ്പാര ലോക്കറിൻെറ വാതിലിൽ കുരുങ്ങി കിടക്കുന്ന നിലയിൽ കണ്ടതോടെ ജീവനക്കാർ പൊലീസിൽ വിവരമറിക്കുകയായിരുന്നു. എസ്.ഐ ശ്രീജേഷിൻെറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധർ എത്തി മാനേജറുടെ സാന്നിധ്യത്തിൽ ലോക്കർ തുറന്ന് പരിശോധിച്ചതോടെ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബോധ്യമായി. വിരലടയാള വിദഗ്ധൻ കെ. രഞ്ജിത്തിൻെറ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story