Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 5:30 AM IST Updated On
date_range 8 Jan 2021 5:30 AM ISTതണുപ്പ് വില്ലനായപ്പോൾ രാമചന്ദ്രൻ മാസ്റ്റർ ചുരമിറങ്ങി
text_fieldsbookmark_border
കക്കോടി: രാഷ്ട്രീയജീവിതത്തിൽ ഏറെക്കാലവും വയനാട്ടിൽ ചെലവഴിച്ച രാമചന്ദ്രൻ മാസ്റ്റർക്ക് ഇഷ്ടമണ്ണിനെ പിരിയേണ്ടിവന്നത് രോഗംമൂലം. വയനാട്ടിലെ പൊതുപ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നത് താൻ ഏറെയിഷ്ടപ്പെട്ട വയനാടൻ തണുപ്പുതന്നെ കാരണമായായിരുന്നു. 2016ൽ ഹൃദയസംബന്ധമായ രോഗം മൂർച്ഛിച്ചതിനാൽ തണുപ്പ് വില്ലനാകുമെന്ന ഡോക്ടറുടെ നിർദേശപ്രകാരമാണ് അദ്ദേഹം മക്കൾ താമസിക്കുന്ന കോഴിക്കോട് കക്കോടിയിെല പയ്യപ്പള്ളിയിലെ 'നാരായണീയ'ത്തിലേക്ക് താമസം മാറുന്നത്. രണ്ടാമത്തെ മകൻ പ്രദീപ്കുമാർ വിവാഹം കഴിച്ചത് കക്കോടിയിൽനിന്നായിരുന്നു. പ്രദീപ്കുമാറും കുടുംബവും താമസം കക്കോടിയിലായതിനുപിന്നാെല ബിസിനസുമായി ബന്ധപ്പെട്ട് ഇളയമകൻ മഹേഷും കുടുംബവും കക്കോടിയിൽ താമസമാക്കി. ചുരമിറങ്ങിയതോടെ രാമചന്ദ്രൻ മാസ്റ്ററുടെ രോഗാവസ്ഥക്ക് ഏറെ ഗുണം ചെയ്തെങ്കിലും കോഴിക്കോട് രാമചന്ദ്രൻ മാസ്റ്ററുടെ രാഷ്ട്രീയത്തിന് മെച്ചപ്പെട്ട കാലാവസ്ഥയായിരുന്നില്ല. കക്കോടിയിൽ മക്കളോടൊപ്പമായിരുന്നു താമസം. ആരോഗ്യകാരണത്താൽ വയനാട്ടിൽനിന്ന് പോരേണ്ടിവന്നതുമൂലം രാഷ്ട്രീയ സൗഹൃദവൃത്തം ചുരുങ്ങി രാമചന്ദ്രൻമാസ്റ്റർ കക്കോടിയിൽ കുറച്ചകാലമായി രാഷ്ട്രീയ ഒറ്റെപ്പടലിലായിരുന്നു. കോൺഗ്രസിൽ പെട്ടി തൂക്കികൾക്കു മാത്രമേ അവസരമുള്ളൂ എന്ന അദ്ദേഹത്തിൻെറ അടുത്തകാലത്തെ രാഷ്ട്രീയ പരാമർശം പാർട്ടിയിൽ ഏറെ വിവാദമായിരുന്നു. മിസോറം ഗവർണർ പി.എസ്. ശ്രീധരൻപിള്ള, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ, എം.കെ. രാഘവൻ എം.പി, കെ. മുരളീധരൻ എം.പി, കെ. സുധാകരൻ എം.പി, കോഴിക്കോട് മുൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ, എ. പ്രദീപ്കുമാർ, പുരുഷൻ കടലുണ്ടി എം.എൽ.എ, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ എം.പി വി.എസ്. വിജയരാഘൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, ഡി.സി.സി പ്രസിഡൻറ് രാജീവൻ മാസ്റ്റർ, പി.എം. നിയാസ്, കെ.പി. അനിൽകുമാർ എം.എൽ.എ, സി.കെ. ശശീന്ദ്രൻ എം.എൽ.എ, കെ.കെ. അബ്രഹാം, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ, കാനത്തിൽ ജമീല, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. സുനിൽകുമാർ, കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഷീബ തുടങ്ങിയവർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി എ.ഡി.എം റോഷ്നി നാരായണൻ റീത്ത് സമർപ്പിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എ.കെ. ആൻറണി, ഉമ്മൻ ചാണ്ടി, വി.എം. സുധീരൻ എന്നിവർ അനുശോചനമറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story