Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജയിലിലെ ആത്മഹത്യ:...

ജയിലിലെ ആത്മഹത്യ: പൊലീസി‍െൻറ വീഴ്ച അന്വേഷിക്കുന്നു

text_fields
bookmark_border
ജയിലിലെ ആത്മഹത്യ: പൊലീസി‍ൻെറ വീഴ്ച അന്വേഷിക്കുന്നു മതിയായ അന്വേഷണം നടത്താതെ പൊലീസ് അറസ്​റ്റ്​ ചെയ്​തെന്നാണ് ആരോപണം കോഴിക്കോട്: മധ്യവയസ്​കൻ ജയിലില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസി​‍ൻെറ ഭാഗത്ത് വീഴ്ചയുണ്ടോയെന്ന് അന്വേഷിക്കുന്നു. രഹസ്യാന്വേഷണ വിഭാഗമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. മാങ്കാവ് കുറ്റിയില്‍ താഴം കരിമ്പൊയില്‍ എ.കെ. ബീരാൻ കോയയാണ് (61) കഴിഞ്ഞ ദിവസം പുലർച്ച കോഴിക്കോട്​ സബ്​ ജയിലില്‍ തൂങ്ങിമരിച്ചത്. ബീരാന്‍കോയക്കെതിരെ സ്​ത്രീ പരാതി നൽകിയയുടൻ മതിയായ അന്വേഷണം നടത്താതെ പന്തീരാങ്കാവ്​ പൊലീസ് കേസെടുത്ത് അറസ്​റ്റ്​ ചെയ്​തെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. ഇതിനെത്തുടര്‍ന്നാണ് പൊലീസി​‍ൻെറ ഭാഗത്ത്​ വീഴ്​ചയുണ്ടായോ എന്നന്വേഷിക്കുന്നത്​. പരാതിയുടെ അടിസ്ഥാനത്തില്‍ നിയമാനുസൃതമായ രീതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച പ്രാഥമിക വിവരം. സ്ത്രീയുടെ പരാതിയെ തുടർന്ന്​ കേസെടുത്ത്​ നിയമം അനുശാസിക്കുന്ന രീതിയില്‍ അറസ്​റ്റ്​ രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയുമായിരുന്നത്രെ. അതേസമയം, അന്വേഷിച്ച ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്​തമാവൂ എന്നാണ്​ ഉദ്യോഗസ്ഥര്‍ പറയുന്നത്​. പാലാഴിയിലെ ത​‍ൻെറ വീട്ടുപറമ്പിലെ പരസ്യ മദ്യപാനം ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ വിരോധം മൂലം വ്യാജ പരാതി നല്‍കുകയായിരു​െന്നന്നാണ് ആരോപണം. പരസ്യ മദ്യപാനം ചോദ്യം ചെയ്തതിന്​ പരാതിക്കാരിയുടെ ഭർത്താവുൾപ്പെടെയുള്ളവർ ബീരാന്‍കോയയെ മര്‍ദിച്ചിരുന്നു. ഇതിനെതിരെ പരാതി നല്‍കുന്നത് തടയാന്‍ ബീരാന്‍കോയക്കെതിരെ സ്​ത്രീയെ അപമാനിച്ചു എന്നുകാട്ടി പരാതി നല്‍കുകയായിരുന്നത്രെ. അതേസമയം, ജയിലിലെ ആത്മഹത്യയിൽ ഉത്തരമേഖല ജയില്‍ ഡി.ഐ.ജി എം.കെ. വിനോദ് കുമാറും അന്വേഷണം നടത്തുന്നുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story