Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 5:30 AM IST Updated On
date_range 8 Jan 2021 5:30 AM ISTഗ്യാസ് കിട്ടാനില്ല: ഓട്ടോ കെട്ടിവലിച്ച് പ്രതിഷേധം
text_fieldsbookmark_border
വടകര: ഗ്യാസ് ഓട്ടോകള്‍ക്ക് ഇന്ധനം ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുക, പയ്യോളിയിലെ പൂട്ടിക്കിടക്കുന്ന എല്‍.പി.ജി പമ്പ് ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഐ.എന്‍.ടി.യു.സി, എസ്.ടി.യു സംയുക്തമായി വടകര ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. ഒരു മാസത്തിലേറെയായി വടകര താലൂക്കിലെ വിവിധ ഭാഗങ്ങളിലുള്ള 500 എല്‍.പി.ജി ഓട്ടോകള്‍ ഇന്ധനം ലഭിക്കാത്ത സാഹചര്യത്തില്‍ സര്‍വിസ് നിര്‍ത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ധര്‍ണ. താഴെ അങ്ങാടിയിലെ ഓവര്‍ബ്രിഡ്ജ് പരിസരത്തുനിന്നും ഓട്ടോ കെട്ടിവലിച്ചുകൊണ്ടുള്ള പ്രകടനം വടകര ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിലെത്തുകയായിരുന്നു. എസ്.ടി.യു സംസ്ഥാന നേതാവ് ഇ.ടി.പി. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ഓട്ടോ സെക്ഷന്‍ പ്രസിഡൻറ് കോട്ടയില്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് മജീദ് അറക്കിലാട്, സജീവന്‍ കോഴിക്കോട്, സദാനന്ദന്‍, അനസ്, പ്രദീപന്‍ അരൂര്‍, രാജന്‍ അരൂര്‍, അബ്ദുൽ റസാഖ് എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് ഐ. ഷാജി, എ.വി. റഹീം, വി. ആസിഫ്, സുരേന്ദ്രന്‍ കക്കൊക്കര, ഇസ്മായില്‍, അഭിലാഷ് മാക്കൂല്‍, പി.കെ. ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story