Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രകൃതിവാതക...

പ്രകൃതിവാതക വിതരണത്തിനുള്ള പൈപ്പ് ലൈന്‍ പ്രവൃത്തി ഉദ്ഘാടനം

text_fields
bookmark_border
എകരൂല്‍: ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് കോഴിക്കോട് ജില്ലയിൽ നടപ്പാക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി ഉണ്ണികുളം പഞ്ചായത്തിലെ എകരൂലില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ നിര്‍വഹിച്ചു. കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതക്കരികില്‍ എകരൂല്‍ കെട്ടി​‍ൻെറവളപ്പില്‍ പറമ്പില്‍ സ്ഥാപിക്കുന്ന സിറ്റി ഗേറ്റ് സ്​റ്റേഷനില്‍നിന്ന്‍ ഗാർഹിക ആവശ്യങ്ങൾക്കുള്ള പ്രകൃതി വാതക വിതരണത്തിന് എം.ഡി.പി.ഇ (മീഡിയം ഡെൻസിറ്റി പോളി എതിലീൻ) പൈപ്പ്‌ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തിയാണിത്. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ഏറാടിയില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ നിജിൽ രാജ്, വാർഡ് അംഗങ്ങളായ കാഞ്ചന രാജൻ, എം.കെ. വിപിൻ കരുമല, ഉണ്ണികുളം സഹകരണ ബാങ്ക് പ്രസിഡൻറ്​ എം. ബഷീർ മാസ്​റ്റർ എന്നിവർ സംസാരിച്ചു. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രോജക്ട്​- ഇൻ ചാർജ് കെ.എം. ദിനൂജ് നന്ദി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story