Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബേപ്പൂർ തുറമുഖ...

ബേപ്പൂർ തുറമുഖ സംരക്ഷണം: എം.ഡി.എഫ്​ സമരത്തിന്​ തുടക്കം

text_fields
bookmark_border
കോഴിക്കോട്​: ബേപ്പൂർ തുറമുഖം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്​ മലബാർ ​െഡവലപ്​മൻെറ്​​ ഫോറത്തി​‍ൻെറ നേതൃത്വത്തിൽ 'സേവ് ബേപ്പൂർ പോർട്ട്' സമരത്തിന് തുടക്കം കുറിച്ചു. ബേപ്പൂർ തുറമുഖ വളപ്പിൽ നടന്ന സമരം ചരിത്രകാരൻ ഡോ. എം.ജി.എസ്​. നാരായണൻ ഓൺലൈനായി ഉദ്​ഘാടനം ചെയ്​തു. പ്രക്ഷോഭത്തി​‍ൻെറ ലോഗോ പ്രകാശനം കെ. മൊയ്​തു നിർവഹിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രശസ്​തമായ തുറമുഖങ്ങളിലൊന്നായ ബേപ്പൂർ അധികൃതരുടെ അനാസ്​ഥയിൽ നശിക്കുന്ന സാഹചര്യത്തിലാണ്​ സമരത്തിന്​ തുടക്കം കുറിച്ചതെന്ന്​ ഫോറം അറിയിച്ചു. എം.ഡി.എഫ് പ്രസിഡൻറ്​ കെ.എം. ബഷീർ അധ്യക്ഷത വഹിച്ചു. മാരിടൈം വിദഗ്ധൻ വി. വേണുഗോപാലൻ മുഖ്യപ്രഭാഷണം നടത്തി. ഉണ്ണി ബേപ്പൂർ, മുസ്തഫ കൊമ്മേരി, എ.വി. മൻസൂർ, ആസിഫ് ജന്നത്ത്, ഒ.പി. രാജൻ, ഒ. ഉമ്മർ ഫാറൂഖ്, ​െഷയ്​ക്ക് ഷാഹിദ്, സുഭാഷ് പൊത്തഞ്ചേരി, പി. അക്ബർ, മുൻഷീദ് അലി, ഹാഷിം കടാക്കലകം, മൊയ്തീൻ ചെറുവണ്ണൂർ, അഡ്വ. ടി.കെ. പ്രദീപ് കുമാർ, കെ.എം. ഹനീഫ, സി.പി. ഹസ്സൻ എന്നിവർ സംസാരിച്ചു. ബേപ്പൂർ തുറമുഖത്തെ അവഗണിച്ചു നശിപ്പിക്കുന്ന കേരള മാരിടൈം ബോർഡ് ചെയർമാൻ അഡ്വ. മാത്യുവിനെ പദവിയിൽനിന്ന്​ പുറത്താക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടി സർക്കാർ കോടിക്കണക്കിന് രൂപയുടെ ​െക്രയിനുകളും ഉപകരണങ്ങളും ബേപ്പൂരിലേക്ക് വാങ്ങി. എന്നാൽ, ഇത്​ ഉപയോഗിക്കേണ്ട സാഹചര്യം ഒരുക്കിയില്ല. ​െക്രയിനുകളും യന്ത്രസാമഗ്രികളും തുരുമ്പുപിടിച്ച് നശിക്കുകയാണെന്ന്​ യോഗം ചൂണ്ടിക്കാട്ടി. bapore ബേപ്പൂർ തുറമുഖം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്​ മലബാർ ​െഡവലപ്​മൻെറ്​​ ഫോറത്തി​‍ൻെറ നേതൃത്വത്തിൽ 'സേവ് ബേപ്പൂർ പോർട്ട്' സമരത്തിന് തുടക്കമായപ്പോൾ save bapore logo
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story