Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:34 AM IST Updated On
date_range 6 Jan 2021 5:34 AM ISTദുരന്തമുഖത്തെ ധീരതക്ക് നാടിെൻറ ആദരം
text_fieldsbookmark_border
ദുരന്തമുഖത്തെ ധീരതക്ക് നാടിൻെറ ആദരം ചെറുവണ്ണൂർ: കുണ്ടായിത്തോട് വൻ തീപിടിത്തം ഉൾെപ്പടെ, നാടിൻെറ പല ഭാഗത്തുമുണ്ടായ വ്യത്യസ്ത ദുരന്തത്തിൽ ഫയർഫോഴ്സിനൊപ്പം കൈത്താങ്ങായി പ്രവർത്തിച്ച ചെറുവണ്ണൂർ പൗരസമിതിയുടെ ജനകീയ ദുരന്ത നിവാരണ സേന അംഗങ്ങൾക്കും സിവിൽ ഡിഫൻസ് അംഗങ്ങൾക്കും ചെറുവണ്ണൂർ യങ്സ്റ്റേഴ്സ് അസോസിയേഷൻ ആദരവ് നൽകി. ദുരന്തമുഖത്തെ ധീരതക്ക് നാടിൻെറ ആദരം എന്ന പേരിൽ ഭുവനേശ്വരി ഹാളിൽ നടന്ന പരിപാടി കോഴിക്കോട് കോർപറേഷൻ െഡപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. യങ്സ്റ്റേഴ്സ് അസോസിയേഷൻ പ്രസിഡൻറ് അജിത്കുമാർ പൊന്നേംപറമ്പത്ത് അധ്യക്ഷത വഹിച്ചു. മീഞ്ചന്ത ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫിസർ പി.വി. വിശ്വാസ് മുഖ്യാതിഥിയായി. ചെറുവണ്ണൂർ പൗരസമിതി പ്രസിഡൻറ് കെ. ഉദയകുമാർ, വില്ലേജ് ഓഫിസർ സി.കെ. സുരേഷ്കുമാർ, നല്ലളം പൊലീസ് സബ് ഇൻസ്പെക്ടർ പി.കെ. അബ്ബാസ്, സി.കെ. അരവിന്ദൻ, എ.പി. പ്രമീഷ് ബാബു, ശരത് കള്ളിക്കൂടം, പ്രേമൻ പറണാട്ടിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story