Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:34 AM IST Updated On
date_range 6 Jan 2021 5:34 AM ISTപുലിമുട്ട് ബീച്ച് നവീകരണം: ബേപ്പൂരിെൻറ മുഖച്ഛായ മാറും
text_fieldsbookmark_border
പുലിമുട്ട് ബീച്ച് നവീകരണം: ബേപ്പൂരിൻെറ മുഖച്ഛായ മാറും ബേപ്പൂർ: പുലിമുട്ട് ബീച്ച് നവീകരണ പദ്ധതി പൂർത്തിയാകുന്നതോടെ ബേപ്പൂരിൻെറ മുഖച്ഛായ മാറും. സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നതിനായി വിവിധങ്ങളായ പദ്ധതികളാണ് നവീകരണത്തിൻെറ ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രാചീനകാലത്തുതന്നെ ബേപ്പൂരിനെ പ്രശസ്തിയിലേക്ക് ഉയർത്തിയ ഉരു നിർമാണത്തിൻെറ മഹിമ വിളിച്ചോതുന്ന 'ഉരു മ്യൂസിയം', ബോട്ടുകളുടെയും ചെറുതോണികളുടെയും കപ്പലുകളുടെയും ഇടകലർന്നുള്ള സഞ്ചാരം പകർത്തുന്നതിന് സൗകര്യപ്രദമായ രൂപത്തിലുള്ള സെൽഫി പോയൻറ്, ജല ടൂറിസം, അലങ്കാര വിളക്കുകൾ സ്ഥാപിക്കൽ, തണൽ മരങ്ങൾ വെച്ചുപിടിപ്പിക്കൽ, നിലവിലുള്ള ഇരിപ്പിടങ്ങൾ കൂടുതൽ സൗകര്യപ്പെടുത്തൽ, പ്രധാന കവാടം മുതൽ ബീച്ച് വരെ നടപ്പാതയോടുകൂടിയ റോഡ് നവീകരണം, റസ്റ്റാറൻറ് എന്നിവ ഒരുക്കും. പഴയ കഫറ്റീരിയ കെട്ടിടവും സുരക്ഷ ജീവനക്കാരുടെ മുറിയും ശുചിമുറിയും പൊളിച്ചുമാറ്റി കൂടുതൽ സൗകര്യപ്രദമായ കെട്ടിട സമുച്ചയം നിർമിക്കും. കൂടാതെ, ബേപ്പൂർ തുറമുഖവുമായി ബന്ധപ്പെടുത്തി ക്രൂയിസ് കപ്പൽ സർവിസിനും വാട്ടർ ടൂറിസത്തിനും പദ്ധതിയുണ്ട്. ഹാർബർ എൻജിനീയറിങ് വകുപ്പിൻെറ മേൽനോട്ടത്തിൽ ഒമ്പതു മാസംകൊണ്ടു പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ചാലിയാർപുഴ കടലിലേക്ക് സംഗമിക്കുന്ന 'അഴിമുഖം' കേന്ദ്രീകരിച്ചുള്ള, 'ബേപ്പൂർ പുലിമുട്ട് ബീച്ച് ടൂറിസം പദ്ധതി'യുടെ പ്രവൃത്തികൾ പൂർത്തിയാകുമ്പോൾ, സഞ്ചാരികൾക്ക് കുളിർമയേകുന്ന വിവിധങ്ങളായ കാഴ്ചകളായിരിക്കും സമ്മാനിക്കുക. വിശാലമായ അറബിക്കടലിൻെറ മധ്യത്തിലേക്ക് ഒരു കിലോമീറ്റർ നീളത്തിൽ ഭീമൻ കരിങ്കല്ലുകളാൽ നിർമിച്ച പുലിമുട്ട് നടപ്പാതയാണ് നിലവിലെ പ്രധാന ആകർഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story