Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രസ്​റ്റീജ്​ പബ്ലിക്​...

പ്രസ്​റ്റീജ്​ പബ്ലിക്​ സ്​കൂളിനുമുന്നിൽ ഇന്ന് രക്ഷിതാക്കളുടെ പ്രതിഷേധം

text_fields
bookmark_border
കോഴിക്കോട്​: പ​ട്ടേൽതാഴം പ്രസ്​റ്റീജ്​ പബ്ലിക്​ സ്​കൂൾ അധികൃതരുടെ തെറ്റായ നിലപാടുകൾക്കെതിരെ വിദ്യാർഥികളും രക്ഷിതാക്കളും ബുധനാഴ്​ച സ്​കൂളിന്​ മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന്​ സ്​കൂൾ പാരൻറ്​സ്​ അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോവിഡ്​ ദുരിതകാലത്ത്​ ഫീസ്​ അടച്ചില്ലെന്ന കാരണം പറഞ്ഞ് ​നിരവധി വിദ്യാർഥികളെയാണ്​ സ്​കൂൾ അധികൃതർ ഓൺലൈൻ ക്ലാസിൽ നിന്ന്​ പുറത്താക്കിയത്​. ക്ലാസ്​ ഓൺലൈനായാണ്​ നടക്കുന്നത്​ എന്നതിനാൽ ഫീസിൽ കുറവ്​ വരുത്തണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. നിലവിൽ ആദ്യഗഡു ഫീസ് ​അടക്കുന്നവരോട്​ നിശ്ചിത ദിവസത്തിനുള്ളിൽതന്നെ അടുത്ത ഗഡുവും അടക്കണമെന്ന് ​ആവശ്യപ്പെടുന്നുണ്ട്​. സ്​കൂൾ അധികൃതരുടെ തെറ്റായ നിലപാടുകൾക്കെതിരെ ജില്ല കലക്​ടർ, ഡി.ഇ.ഒ, ബാലാവകാശ കമീഷൻ, മുഖ്യമന്ത്രി എന്നിവർക്ക് ​പരാതി നൽകിയിട്ടുണ്ട്​. യൂനുസ്​ ഹാനി, ഇർഷാദ്​, പി.വി. മുഹസിൻ, ജവാദ് ​എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story