Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:34 AM IST Updated On
date_range 6 Jan 2021 5:34 AM ISTകർഷകസമര ഐക്യദാർഢ്യ സത്യഗ്രഹം
text_fieldsbookmark_border
കോഴിക്കോട്: ഡൽഹിയിൽ നടക്കുന്ന കർഷകസമരം പരാജയപ്പെട്ടാൽ തോൽക്കുന്നത് ഇന്ത്യൻ ജനാധിപത്യമായിരിക്കുമെന്ന് സാഹിത്യ അക്കാദമി വൈസ് ചെയർപേഴ്സൻ ഡോ. ഖദീജ മുംതാസ് അഭിപ്രായപ്പെട്ടു. ജനാധിപത്യ വേദി കോഴിക്കോട് ആദായ നികുതി ഓഫിസിനു മുന്നിൽ സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജനാധിപത്യ വേദി കൺവീനർ കെ.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ. അജിത, കിസാൻ ജനത നേതാവ് സുബഹ് ലാൽ, അഖിലേന്ത്യ കിസാൻ സഭ നേതാവ് ടി.കെ. രാജൻ മാസ്റ്റർ, എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി അഡ്വ. ബിനൂപ്, ലോഹ്യ വിചാരവേദി നേതാവ് വിജയരാഘവൻ ചേലിയ, സമാജ് വാദി ജനപരിഷത്ത് നേതാവ് അഡ്വ. പ്രദീപൻ കുതിരോട്, ഡോ. കെ.എൻ. അജോയ് കുമാർ, എൻ.വി. ബാലകൃഷ്ണൻ, എഴുത്തുകാരൻ ആർ. ഷിജു, പി.കെ. പ്രിയേഷ് കുമാർ എന്നിവർ സംസാരിച്ചു. സത്യഗ്രഹത്തോടനുബന്ധിച്ച് ചിത്രകാരന്മാർ ഐക്യദാർഢ്യവര നടത്തി. അഭിലാഷ് തിരുവോത്ത്, എച്ച്. ആനിബ, മജ്നി തിരുവങ്ങൂർ എന്നിവരുടെ നേതൃത്വത്തിൽ വരമുഖി പ്രവർത്തകരായ അമ്പിളി വിജയൻ, ലിസി ഉണ്ണി, ഹരിത കാർത്തിക, സ്മിത കാദംബരി, ജിഷ, ജോഷി പേരാമ്പ്ര, സൈറ എന്നിവർ കർഷകസമര ഐക്യദാർഢ്യവരയിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story