Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുസ്​ലിം ലീഗ് മിണ്ടാതെ...

മുസ്​ലിം ലീഗ് മിണ്ടാതെ പച്ചപ്പുതപ്പിനകത്ത് ചുരുണ്ടുകൂടി കിടക്കില്ല -ഇ.ടി. മുഹമ്മദ് ബഷീർ എം.പി

text_fields
bookmark_border
നാദാപുരം: ലീഗ് അവകാശങ്ങൾ ചോദിക്കുമ്പോൾ അനർഹമായി പലതും നേടിയെന്ന് പ്രചരിപ്പിക്കുന്നവർ ലീഗ് എന്താണ് അനർഹമായി നേടിയതെന്ന് വ്യക്​തമാക്കണമെന്നും മിണ്ടാതെ ലീഗ് പച്ചപ്പുതപ്പിനകത്ത് ചുരുണ്ടുകൂടി കിടക്കില്ലെന്നും ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട വി.വി. മുഹമ്മദലിക്കുള്ള സ്വീകരണ സമ്മേളനം കല്ലാച്ചി ചീറോത്ത് മുക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്​ലിം ലീഗ് ആരുടെയും അവകാശങ്ങൾ കവർന്നിട്ടില്ല. എന്നാൽ, ന്യൂനപക്ഷങ്ങൾക്ക് ന്യായമായി ലഭിക്കേണ്ട അവകാശങ്ങൾക്ക് വേണ്ടി പോരാടും. വർഗീയത കൂടെ കൊണ്ടുനടക്കുന്ന സി.പി.എം നാടിനെ നശിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വി.വി. മുഹമ്മദലിക്ക്​ ഇ.ടി ഉപഹാര സമർപ്പണം നടത്തി. ചടങ്ങിൽ ആനാണ്ടി അബ്​ദുല്ല അധ്യക്ഷത വഹിച്ചു. പാറക്കൽ അബ്​ദുല്ല എം.എൽ.എ, പാലക്കാട് തച്ചനാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സലീം മാസ്​റ്റർ, സൂപ്പി നരിക്കാട്ടേരി, ബംഗ്ലത്ത് മുഹമ്മദ്, റഷീദ് വെങ്ങളം, കെ.കെ. നവാസ്, എം.പി. സൂപ്പി, സി.കെ. നാസർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story