Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാഹനാപകടത്തിൽ...

വാഹനാപകടത്തിൽ പരിക്കേറ്റ കണ്ണൂർ സ്വദേശി മരിച്ചു; സഹയാത്രികൻ ഗുരുതരാവസ്ഥയിൽ

text_fields
bookmark_border
ബംഗളൂരു: ​ൈമസൂരുവിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി മരിച്ചു. കണ്ണൂർ കല്യാശ്ശേരി മങ്ങാട്ട്​ കീരിക്കകത്ത്​ വീട്ടിൽ കെ. നൗഷാദ്​ (51) ആണ്​ മരിച്ചത്​. സഹയാത്രികനായ കണ്ണൂർ അഴീക്കൽ സ്വദേശി ഇർഷാദ്​ ഗുരുതര പരിക്കുകളോടെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്​. ഞായറാഴ്​ച അർധരാത്രിയോടെ അശോകപുരത്താണ്​ സംഭവം. ഇരുവരും സഞ്ചരിച്ച ഒാ​േട്ടായിൽ ഇന്നോവ കാർ ഇടിക്കുകയായിരുന്നു. ഇടിയു​െട ആഘാതത്തിൽ ഇരുവരും പുറത്തേക്ക്​ തെറിച്ചുവീണു. ഗുരുതരാവസ്ഥയിൽ മൈസൂരു കെ.ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ തിങ്കളാഴ്​ച നൗഷാദ്​ മരിച്ചു. തുടർന്ന്​ ഇർഷാദിനെ ​ൈമസൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക്​ മാറ്റി. അഴീക്കലിൽ ബോട്ട്​ വർക്​ഷോപ്​ നടത്തുകയാണ്​ നൗഷാദ്​. സ്​പെയർപാർട്​സി​ൻെറ ആവശ്യങ്ങൾക്കായി ഇടക്കിടെ മൈസൂരിൽ വരാറുണ്ട്​. കഴിഞ്ഞദിവസം കാറിലെത്തി ലോഡ്​ജിൽ മുറിയെടുത്തശേഷം ഒാ​േട്ടായിൽ ഇരുവരും പുറത്തുപോവു​േമ്പാഴായിരുന്നു അപകടം. മൃതദേഹം ചൊവ്വാഴ്​ച പോസ്​റ്റ്​മോർട്ടത്തിന്​ ശേഷം കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ സ്വദേശത്തേക്ക്​ കൊണ്ടുപോയി. അപകടത്തിൽ അശോകപുരം പൊലീസ്​ കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story