Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗ്ലോബല്‍ ലിറ്റില്‍...

ഗ്ലോബല്‍ ലിറ്റില്‍ സ്‌കോളര്‍ രജിസ്ട്രേഷന്‍ തുടങ്ങി

text_fields
bookmark_border
മുക്കം: ആഗോള മലയാളി കുടുംബങ്ങളെ പങ്കെടുപ്പിച്ച് ദ ഫസ്​റ്റ്​ ഗ്ലോബല്‍ ഫാമിലി കോമ്പറ്റീഷന്‍ ഫോര്‍ കേരളൈറ്റ്സ് എന്ന തലക്കെട്ടില്‍ മലര്‍വാടി ബാലസംഘം - ടീന്‍ ഇന്ത്യ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ലിറ്റില്‍ സ്‌കോളര്‍ 2021 വിജ്ഞാനോത്സവത്തി​‍ൻെറ രജിസ്‌ട്രേഷന്‍ കാരശ്ശേരി പഞ്ചായത്തിലും മുക്കം ചേന്ദമംഗലൂരിലും തുടക്കം കുറിച്ചു. ക്വിസ് മത്സരത്തി​‍ൻെറ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കാരശ്ശേരി പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ സ്മിത ടീച്ചര്‍ അശ്വിന്‍ വിനായക​‍ൻെറ പേരുചേര്‍ത്ത്​ നിര്‍വഹിച്ചു. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്കാണ് മത്സരം. എം.പി. ജാഫര്‍, പി.കെ. ഷംസുദ്ദീന്‍, വി. മുജീബ്, സുബ്ഹാന്‍ ബാബു, ഒ. ഷാജു എന്നിവര്‍ നേതൃത്വം നല്‍കി. ചേന്ദമംഗലൂര്‍ യൂനിറ്റ് തല ഉദ്ഘാടനം മുക്കം നഗരസഭ കൗണ്‍സിലര്‍ ഫാത്തിമ കൊടപ്പന കുനിച്ചിതൊടിക അജ്മിയെ പേരുചേര്‍ത്ത്​ നിര്‍വഹിച്ചു. കെ.ടി. മുഹമ്മദ് അബ്​ദുറഹ്മാന്‍, മലര്‍വാടി കോഓഡിനേറ്റര്‍ കുട്ടിഹസന്‍, ഇ.കെ. അന്‍വര്‍, അഷ്‌റഫ് കുനിച്ചിതൊടിക, റുഖിയ അഷ്‌റഫ്, ടി.പി. ദില്‍കഷ്, അദ്‌നാന്‍ നാഫി, ടി.കെ. നിഹാല്‍, കെ.ടി. അഫ്നാന്‍ എന്നിവര്‍ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story