Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാലവർഷം കാലം മറന്നു;...

കാലവർഷം കാലം മറന്നു; ഫലവൃക്ഷങ്ങൾ പൂക്കാനും

text_fields
bookmark_border
ഓമശ്ശേരി: കാലം തെറ്റിയുള്ള കാലവർഷം കർഷകരെ ബാധിക്കുന്നു. തുലാവർഷം സമയത്തു പെയ്യാതെ വൈകി ആരംഭിച്ചിരിക്കുകയാണ്. വൃശ്ചികം, ധനു മാസങ്ങളിലെ മരംകോച്ചുന്ന കുളിര്​ ഇത്തവണയില്ല. നവംബറിൽ അവസാനിക്കാറുള്ള തുലാവർഷ മഴ വൈകി ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. തണുപ്പി​‍ൻെറ കുറവും മഴയുടെ ആവർത്തനവും കാരണം ഇത്തവണ ചക്ക, മാങ്ങ, കശുവണ്ടി തുടങ്ങിയ ഫലങ്ങളില്ല. കഴിഞ്ഞവർഷം ലോക്ഡൗൺ കാലത്ത് സാധാരണക്കാർക്ക് ചക്ക ഏറെ ഉപകാരപ്രദമായിരുന്നു. ഇത്തവണ അപൂർവമായേ ചക്ക വിരിഞ്ഞിട്ടുള്ളൂ. മാവ് പലതവണ പൂവിട്ടെങ്കിലും വെയിൽ മൂലം കരിഞ്ഞും മഴയെ തുടർന്ന്​ കൊഴിഞ്ഞും പോയി. മാങ്ങക്ക്​ ഇതരസംസ്​ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്​ഥയാണ് കാലാവസ്ഥ വ്യതിയാനംമൂലം ഉണ്ടായത്. ഇന്നലെ മലയോര മേഖലയിൽ ഇടിയോടുകൂടിയ മഴയാണ് പെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story