Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:33 AM IST Updated On
date_range 6 Jan 2021 5:33 AM ISTഎം.കെ. രാഘവൻ എം.പി സന്ദർശിച്ചു
text_fieldsbookmark_border
പേരാമ്പ്ര: കായണ്ണ ഗ്രാമപഞ്ചായത്തിലെ ചെറുക്കാട് എട്ടാം വാർഡിൽ ബോംബാക്രമണത്തിൽ കേടുപാട് സംഭവിച്ച വീടുകൾ എം.കെ. രാഘവൻ എം.പി സന്ദർശിച്ചു. യു.ഡി.എഫ് പ്രവർത്തകരായ എള്ളുക്കണ്ടി മീത്തൽ സുമേഷിനെ കൈയേറ്റം ചെയ്യുകയും വീടിനുനേരെ ബോംബെറിയുകയും കറുത്തമ്പത്ത് അച്യുതൻെറ വീട്ടിൽ കയറി ആക്രമണം നടത്തുകയും ചെയ്ത പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് എം.പി ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എം. ഋഷികേശൻ, സി.പി. ബാലകൃഷ്ണൻ, പി.സി. മുഹമ്മദ്, പി.കെ. ദാസൻ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. നില്‍പ് സമരം ഇന്ന് പേരാമ്പ്ര: യു.ഡി.എഫ്- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നീതി നിഷേധിക്കുന്ന പൊലീസ് നടപടിക്കെതിരെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന നില്‍പ് സമരം ബുധനാഴ്ച നടക്കും. പേരാമ്പ്ര പൊലീസ് സ്റ്റേഷന് മുന്നില്‍ രാവിലെ 10.30നാണ് സമരം. ഡി.സി.സി പ്രസിഡൻറ് യു. രാജീവന്‍, കെ.പി.സി.സി ജന. സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story