Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേന്ദ്ര നിയമ ഭേദഗതി:...

കേന്ദ്ര നിയമ ഭേദഗതി: സർവകക്ഷി യോഗം വിളിക്കുമെന്ന്‌ മന്ത്രി

text_fields
bookmark_border
കോഴിക്കോട്‌: സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തിന്‌ കൂച്ചുവിലങ്ങിടുന്ന കേന്ദ്ര നിയമ ഭേദഗതി ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കുമെന്ന്‌ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. യോഗ തീയതി തീരുമാനിച്ചിട്ടില്ല. കോൺഗ്രസും ബി.ജെ.പിയും അടക്കമുള്ള കക്ഷികൾ സർക്കാറിനോട്‌ യോജിക്കുമെന്നാണ്‌ പ്രതീക്ഷയെന്നും മന്ത്രി കോഴിക്കോട്ട്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. ചർച്ച കൂടാതെയാണ്‌ ബാങ്കിങ്‌ ​െറഗുലേഷൻസ്‌ ആക്ട്‌ കൊണ്ടുവന്നത്‌. ശക്തമായ സഹകരണ പ്രസ്ഥാനമാണ്‌ കേരളത്തിലുള്ളത്‌. ഇതിനെ തകർക്കാൻ ലക്ഷ്യം​െവച്ചാണ്‌ കേന്ദ്ര നിയമം. സഹകരണ ബാങ്കുകളുടെ അടിത്തറ തകർക്കുന്ന നിയമം അംഗീകരിക്കില്ല. സഹകരണ നിയമമനുസരിച്ചാണ്‌ സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ പ്രവർത്തിക്കുന്നത്‌. റിസർവ്‌ ബാങ്കി​‍ൻെറ കൈപ്പിടിയിൽ ഒതുക്കാനുള്ള നീക്കം ശരിയല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story